നടി എമി ജാക്സൺ അടുത്തിടെ താൻ പങ്കെടുത്ത ഒരു പരിപാടിയിൽ നിന്ന് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി ട്രോളുകളാണ് താരത്തിനെതിരെ വന്നത്. സിലിയൻ മർഫി ഫീമെയിൽ വേർഷൻ എന്നാണ് ചിത്രങ്ങൾക്ക് താഴെ വന്ന കമന്റുകൾ.
ഇപ്പോഴിതാ ട്രോളിനെതിരെ പ്രതികരിച്ചിരിക്കുകയാണ് നടി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, സിലിയൻ മർഫിയുമായി താരതമ്യപ്പെടുത്തുന്നതിന് പ്രതികരണം അറിയിച്ചിരിക്കുകയാണ് എമി.
ട്രോളന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് നടി പറഞ്ഞു, “ഞാനൊരു അഭിനേതാവാണ്, ഞാൻ എന്റെ ജോലി വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കഴിഞ്ഞ ഒരു മാസമായി ഞാൻ യുകെയിൽ പുതിയ പ്രൊജക്റ്റ് ചിത്രീകരണത്തിന്റെ ഭാഗമായുണ്ട്.
അതിനാൽ ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിനായ് എനിക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നു. അതിനായാണ് മെലിഞ്ഞത്. ആ വേഷത്തിൽ എന്നെത്തന്നെ മുഴുവനായി സമർപ്പിക്കുന്നു. ഓൺലൈനിലുള്ള ഇത്തരം ആക്ഷേപം വളരെ സങ്കടകരമാണ്.
also read.. ‘ഭരണ നിർവഹണം വേഗത്തിലാക്കണം; ആളുകൾ സർക്കാർ ഓഫീസിൽ വരുന്നത് ദയയ്ക്കുവേണ്ടിയല്ല, അവകാശത്തിന്’: മുഖ്യമന്ത്രി
സിനിമയ്ക്കായി അവരുടെ ലുക്കിൽ കാര്യമായ മാറ്റം വരുത്തേണ്ടി വന്ന സഹതാരങ്ങൾക്കൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. അതിന് അവർ വളരെയധികം പ്രശംസിക്കപ്പെട്ടു. എന്നാൽ ഒരു സ്ത്രീ അത് ചെയ്യുമ്പോൾ സൗന്ദര്യത്തെക്കുറിച്ചുള്ള ആദർശവാദവുമായി പൊരുത്തപ്പെടാത്തതിനാൽ ട്രോളാൻ അവകാശമുണ്ടെന്നാണ് ആളുകൾ കരുതുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം