മൂന്നാർ: കനത്ത മഴയെ തുടർന്നുണ്ടായ റോഡിലെ ചെളിയിൽ ചരക്കു ലോറി താഴ്ന്ന് മൂന്നാർ – സൈലന്റ്‌വാലി റോഡിൽ മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു.
ഗ്രഹാംസ് ലാൻഡ് ഡോബി ലൈൻസിനു സമീപമാണ് ഞായർ വൈകിട്ട് ഗൂഡാർവിള ഫാക്ടറിയിൽനിന്നു തേയില കയറ്റിവന്ന ലോറി ചെളിയിൽ താഴ്ന്നത്. ലോറി ചെളിയിൽ താഴ്ന്നതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിലച്ചു.
രാത്രിയിൽ യന്ത്രസഹായത്തോടെയാണ് ലോറി നീക്കം ചെയ്തത്. സൈലന്റ് വാലി, ഗൂഡാർവിള എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കുട്ടിയാർ വഴിയാണ് കടത്തിവിട്ടത്.
also read.. ഓട്ടോറിക്ഷ 20 അടി താഴ്ചയിലേക്കു മറിഞ്ഞു; 6 പേർക്കു പരുക്ക്
2018ലെ പ്രളയത്തിൽ ഉരുൾപൊട്ടി റോഡ് തകർന്ന സ്ഥലത്താണ് ലോറി ചെളിയിൽ താഴ്ന്നത്. അഞ്ചു വർഷമായി തകർന്നുകിടക്കുന്ന മൂന്നാർ – സൈലന്റ് റോഡിന്റെ നിർമാണത്തിനായി 6.15 കോടി രൂപ അനുവദിച്ചിരുന്നു. ഒരു മാസം മുൻപ് പണികൾ തുടങ്ങിയെങ്കിലും മഴ കാരണം നിർത്തിവച്ചിരിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം