കോട്ടയം: കോട്ടയത്ത് ബാങ്ക് ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കിയ സംഭവത്തിൽ ബാങ്കിന് മുന്നിലെ സമരം അവസാനിപ്പിച്ച് കുടുംബം. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ജില്ല പൊലീസ് മേധാവി വാക്ക് നൽകിയ സാഹചര്യത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ഡിവൈഎഫ്ഐ പ്രവർത്തകരാണ് ബാങ്കിന് മുന്നിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. ബാങ്കിന്റെ നിരന്തരമായ ശല്യം കാരണമാണ് വ്യവസായി ബിനു ആത്മഹത്യാ ചെയ്തതെന്ന് വീട്ടുകാർ പറയുന്നു. മരിച്ച കെ സി ബിനുവിന്റെ ബന്ധുക്കളും ഡിവൈഎഫ്ഐ പ്രവർത്തകർക്കൊപ്പം പ്രതിഷേധിക്കുകയാണ്. ജെയ്ക്ക് സി തോമസ് അടക്കമുള്ള പ്രവർത്തകരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം