ഈ ആരോപണങ്ങളെ ന്യായീകരിക്കുന്ന എന്തെങ്കിലും ഗവഷേണ രേഖയോ തെളിവുകളോ മൂഡീസിന്റെ പക്കൽ ഇല്ലെന്ന മറുവാദവുമായി കേന്ദ്ര സർക്കാരും രംഗത്തെത്തി.
ലോകത്തെ ഏറ്റവും വലിയ ഡിജിറ്റൽ ഐഡി പ്രോഗ്രാം ആയ ആധാറിൽ നിന്ന് മിക്കപ്പോഴും ജനങ്ങൾക്ക് സേവനങ്ങൾ ലഭിക്കാതിരുന്ന സാഹചര്യമുണ്ടെന്നും, ബയോ മെട്രിക് സാങ്കേതികവിദ്യയിൽ പലപ്പോഴും ആധാറിന് വിശ്വാസ്യതയില്ലെന്നും മൂഡീസ് വിമർശിക്കുന്നു.
ആധാറിന്റെ ഡാറ്റ മാനേജ്‌മന്റ് അപര്യാപ്തമാണെന്ന് രാജ്യത്തെ ഏറ്റവും ഉയർന്ന ഓഡിറ്റിംഗ് കേന്ദ്രമായ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG) അഭിപ്രായപ്പെട്ട് ഒരു വർഷമാകുമ്പോഴാണ് മൂഡീസ് ആരോപണങ്ങളുമായി രംഗത്ത് വരുന്നത് എന്നത് പ്രധാനമാണ്.
എന്താണ് മൂഡിസിന്റെ ആരോപണം?
ആധാർ പൊതുമേഖലയിലും സ്വകാര്യമേഖലയിലും നിരവധി സേവനങ്ങൾ നൽകുന്നുണ്ട്. ആധാർ വെരിഫിക്കേഷൻ നടക്കുന്നത് വിരലടയാളത്തിലൂടെയോ കണ്ണിന്റെ ഐറിസ് സ്കാനിങ്ങിലൂടെയോ, ഒടിപി വഴിയോ ആണ്. മൂഡീസ് സെപ്റ്റംബർ 17ന് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം അതിൽ ആധികാരികതയുടെയും വിശ്വാസ്യതയുടെയും പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്ന വിമർശനമാണുള്ളത്. ഇങ്ങനെ കേന്ദ്രീകൃത സ്വഭാവമുള്ള ഒരു ഐഡി മാത്രമുപയോഗിച്ച് നിരവധി ഡാറ്റാബേസുകളിൽ ഇടപെടാൻ സാധിക്കുന്നത് വളരെ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന വിമർശനവും മൂഡീസ് ഉയർത്തുന്നു.
സർക്കാരിന്റെ മറുപടി
ആധാറിനെതിരെ ഇപ്പോൾ ഉയർന്നിട്ടുള്ള ഈ ആരോപണങ്ങൾക്ക് എന്തെങ്കിലും തെളിവുകളുടെയോ ഗവേഷക രേഖകളുടെയോ അടിസ്ഥാനമില്ലാത്തതുകൊണ്ടു തന്നെ വിശ്വാസ്യയോഗ്യമല്ല എന്നാണ് സർക്കാരിന്റെ പക്ഷം.
“ഒരു പ്രത്യേക ഇൻവെസ്റ്റർ സർവീസ്, ഒരു തെളിവും കാണിക്കാതെ ആരോപണം ഉന്നയിക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും വിശ്വാസ്യത നേടിയ ഒരു ഡിജിറ്റൽ ഐഡി പ്രോഗ്രാമിനെതിരെയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ നൂറുകോടി ജനങ്ങളാണ് ആധാറിൽ വിശ്വാസമർപ്പിച്ചത്.”
ഐറിസ് സ്കാനിങ്ങിലൂടെയും ഫേസ് സ്കാനിങ്ങിലൂടെയും വെരിഫിക്കേഷൻ സാധ്യമാകും എന്നത് ഒരു പ്രശ്നമായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുമ്പോഴും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അധികൃതരുമായി സംസാരിച്ച് മനസ്സിലാക്കാൻ അവർ ശ്രമിച്ചിട്ടില്ല. യൂനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI)യുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതിൽ കൂടുതൽ ഒരു വിവരവും അവരുടെ പക്കൽ ഇല്ല. മാത്രവുമല്ല മൊത്തം ആധാർ നൽകിയവരുടെ എണ്ണം 1.2 ബില്യൺ എന്ന് തെറ്റായി കാണിക്കയും ചെയ്തതായി സർക്കാർ ആരോപിക്കുന്നു.
അസര്‍ബൈജാനിലെ നഗോര്‍ണോ-കറാബാഖിലെ ഇന്ധന സംഭരണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു
മറ്റെല്ലാ വെരിഫിക്കേഷൻ രീതികൾക്കുമപ്പുറം സുരക്ഷ ഉറപ്പുവരുത്താൻ മൊബൈൽ ഒടിപി സംവിധാനവുമുണ്ടെന്ന് സർക്കാർ വിശദീകരിക്കുന്നു. സുരക്ഷയും സ്വകാര്യതയും ഭീഷണിയിലാണ് എന്ന് പറയുമ്പോൾ ആധാർ ഡാറ്റാബേസ് ഒരിക്കൽ പോലും ചോർന്നിട്ടില്ല എന്ന് പാർലമെൻറിൽ സർക്കാർ നൽകിയ മറുപടി അവിടെയുണ്ട്. യൂനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി പറയുന്നു.
ഐഎംഎഫ്, ലോക ബാങ്ക് ഉൾപ്പെടെയുള്ള ഏജൻസികൾ ഈ പദ്ധതിയെ പ്രകീർത്തിക്കുകയും മറ്റുരാജ്യങ്ങൾ മാതൃകയാക്കുകയും ചെയ്തിട്ടുണ്ടെന്ന അവകാശവാദവും സർക്കാരിനുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















