മലയാളത്തിന്റെ സുവര്ണകാലകാരൻ കെ ജി ജോർജിന്റെ ഭാര്യക്കെതിരായ ആരോപണത്തിൽ മറുപടി. താൻ ഗോവയിൽ സുഖവാസത്തിനു പോയതല്ലെന്നും മകന്റെ കൂടെ പോയതന്നെനും വിശദമാക്കുകയാണ് സെൽമ. കെ ജി ജോർജിന് സ്ട്രോക് ഉണ്ടായി തളർന്നതിനാൽ ഒറ്റക്ക് നോക്കാൻ കഴിയാത്ത കൊണ്ട് വയോജന കേന്ദ്രത്തിൽ ആക്കുകയായിരുന്നുവെന്നും സെൽമ പറഞ്ഞു.
ഇവിടെ ഫിസിയോ തെറാപ്പിയും ഡോക്ടർമാരും തുടങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. ജോർജ് ഒരു നല്ല സിനിമാക്കാരൻ മാത്രമല്ല ഒരു നല്ല ഭർത്താവ് കൂടി ആയിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു. മകൾ ദോഹയിലും മകൻ ഗോവയിലുമായതിനാൽ ഇവിടെ ഒറ്റക്ക് നില്ക്കാൻ കഴിയാത്തത്കൊണ്ട് മകന്റെ കൂടെ പോവുകയായിരുന്നു. ജോർജിനെ നോക്കിയത് വളരെ ആത്മാർഥമായി. ആളുകൾ എന്തും പറയട്ടെ ബോധിപ്പിക്കാനുള്ളത് ദൈവത്തെ മാത്രം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം