തിരുവനന്തപുരം: കല്ലമ്പലം പള്ളിക്കലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരു മരണം. ബൈക്ക് യാത്രികനായ മധ്യവയസ്ക്കന് നേരെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.
പള്ളിക്കൽ സ്വദേശി പ്രസാദ് (50) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ കാട്ടു പുതുശ്ശേരിയിൽ ഫർണിച്ചർ ഷോപ്പ് നടത്തിവരികയായിരുന്ന പ്രസാദ് കടയടച്ചശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം