ഡൽഹി: തൊണ്ടിമുതൽ കേസിൽ മന്ത്രി ആന്റണി രാജുവിന്റെ ഹർജി പരിഗണിക്കുന്നത് സുപ്രിം കോടതി നവംബര്‍ ഏഴിലേക്ക് മാറ്റി. എതിർകക്ഷികൾക്ക് മറുപടി നൽകാനാണ് കോടതി സമയം നൽകിയത്. ഇത് ഗൗരവമുള്ള കേസാണെന്ന വാക്കാലുള്ള നിരീക്ഷണത്തോടെയാണ് സുപ്രീം കോടതി ജസ്റ്റിസ് സി.ടി. രവികുമാര്‍ ഹര്‍ജി പരിഗണിക്കുന്നത് നവംബര്‍ ഏഴിലേക്ക് നീട്ടിയത്.
50 ഓളം തൊണ്ടിമുതലുകളിൽ ഒന്നിൽ മാത്രമാണ് ആരോപണമെന്നാണ് ആന്റണി രാജുവിന്റെ അഭിഭാഷകന് ദീപക് പ്രകാശ് ഗൗരവമുള്ള കേസാണെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണത്തിന് മറുപടിയായി അറിയിച്ചത്. നേരത്തെ തുടരന്വേഷണത്തിന് ഇടക്കാല സ്റ്റേ നൽകിയിരുന്നു.
തനിക്കെതിരായ കേസില്‍ പുനരന്വേഷണം നടത്താനുള്ള ഹൈകോടതി ഉത്തരവിനെതിരെയാണ് മന്ത്രി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ ആൻറണി രാജുവിന് അനുകൂലമായി സുപ്രീം കോടതി തുടരന്വേഷണത്തിന് ഇടക്കാല സ്റ്റേ ഉത്തരവ് നൽകുകയായിരുന്നു. ഹര്‍ജികളില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന നിരീക്ഷണത്തോടെയാണ് സുപ്രീം കോടതി ഇടക്കാല സ്റ്റേ ഉത്തരവിറക്കിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം