തിരുവനന്തപുരം: ഒരു ഭിഷഗ്വരന് എന്നതിലപ്പുറം ഒരു പോരാളി കൂടിയാണ് ഡോക്ടര്‍ ആബി ഫിലിപ്സ്. അശാസ്ത്രീയ ചികിത്സാരീതികളെ ശാസ്ത്രീയമായി പഠനവിധേയമാക്കിയതിന്റെ അടിസ്ഥാനത്തില്‍ ഇനിയും സാധാരണക്കാര്‍ വഞ്ചിതരാകാതിരിക്കാന്‍ നിയമ പോരാട്ടം നടത്തുന്ന മാനവികത ബോധത്തിന്റെ മറ്റൊരു തലമാണ് ഡോക്ടര്‍ ആബി.
അന്ധവിശ്വാസങ്ങള്‍ ഏറ്റവും കൂടുതലുള്ളത് ചികിത്സ രംഗത്താണ്. സര്‍ക്കാര്‍ തലങ്ങളില്‍ തന്നെ ഇതര വൈദ്യങ്ങള്‍ എന്ന രീതിയില്‍ മോഡേണ്‍ മെഡിസിന് അല്ലാത്ത ചികിത്സാരീതികളെയും പരിപോഷിപ്പിക്കുന്നുണ്ട്. ആയുര്‍വേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ചികിത്സാ സമ്പ്രദായങ്ങളെ എകോപിപ്പിച്ചുകാണ്ട് ആയുഷ് എന്ന പേരില്‍ ഒരു മന്ത്രാലയം തന്നെ ഇന്ത്യന്‍ സര്‍ക്കാരിന്റെ കീഴിലുണ്ട്. കോടിക്കണക്കിന് രൂപയാണ് അശാസ്ത്രീയമായ ഈ ചികിത്സാരീതിക്ക് വേണ്ടിയും അതിന്റെ ഗവേഷണത്തിനായി സര്‍ക്കാര്‍ ചെലവാക്കുന്നത്. ഇത്തരത്തിലുള്ള അശാസ്ത്രീയ ചികിത്സാരീതികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ആബി മെഷ് എന്ന പേരില്‍ അറിയപ്പെടുന്ന Mission for ethics and Science in Healthcare എന്ന സംഘടനയുടെ പ്രസിഡന്റ് കൂടിയാണ്.
അറിവുകള്‍ എന്നാല്‍ പലതരത്തില്‍ ഉണ്ട്, എന്നാല്‍ തനിക്ക് ലഭിച്ച അറിവ് ശാസ്ത്രീയമാണോ തെളിവുകള്‍ക്ക് അധിഷ്ഠിതമാണോ എന്ന് പലരും ചിന്തിക്കാറില്ല. ഇത്തരം സമീപനങ്ങള്‍ സാമൂഹിക ആരോഗ്യത്തെ പ്രതികൂലമായാണ് ബാധിക്കാറുള്ളതെന്നാണ് ഡോക്ടര്‍ സിറിയക് ആബിയുടെ അഭിപ്രായം. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നും കോടിക്കണക്കിന് രൂപയാണ് അശാസ്ത്രീയ ചികിത്സ രീതികളുടെ ഗവേഷണത്തിനായി സര്‍ക്കാര്‍ ചെലവാക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഹോമിയോ യൂനാനി ആയുര്‍വേദം പോലെയുള്ള മനുഷ്യന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ചികിത്സാരീതികള്‍ നിരോധിക്കപ്പെടേണ്ടതാണെന്ന് ആബി പറയുന്നു.
പ്രകൃതിയില്‍ നിന്ന് ലഭിക്കുന്നതൊക്കെ നല്ലതാണ് എന്ന് പറഞ്ഞ് പച്ചമരുന്ന് ചികിത്സ നടത്തുന്ന ആളുകളുടെ കപട ചികിത്സാരീതിയെ ഡോക്ടര്‍ ആബി ഫിലിപ്സ് വെല്ലുവിളിച്ചത് പോലെ ഏതെങ്കിലും ഡോക്ടര്‍ ഒരു വെല്ലുവിളിച്ചിട്ടുണ്ടാവില്ല. ഡോക്ടര്‍ ആബി ഫിലിപ്സ് ഇതിനോടകം നിരവധി കഷായങ്ങളും പച്ചമരുന്നുകളും ലാബില്‍ ടെസ്റ്റ് ചെയ്യുകയും അതില്‍ അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ മനുഷ്യന്റെ മരണത്തിന് വരെ കാരണമായേക്കാം എന്ന കണ്ടെത്തലും നടത്തിയിട്ടുണ്ട്. എസന്‍സ് ഗ്ലോബലിന്റെ വാര്‍ഷിക പരിപാടിയായ ലിറ്റ്മസ് 2023ല്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായ ശാസ്ത്രകാരനാണ് പ്രൊഫ. കാനാ സുരേശനൊപ്പമാണ് ഡോക്ടര്‍ ആബി സിറിയക് ഫിലിപ്പ് വേദി പങ്കിടുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം