തിരുവനന്തപുരം: സര്‍ക്കാരിന്റെ മേഖലാതല അവലോകന യോഗങ്ങള്‍ ഇന്ന് തുടങ്ങും. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തില്‍ പ്രമുഖ പദ്ധതികളുടേയും പരിപാടികളുടേയും അവലോകനമാണ് പ്രധാന അജണ്ട. ഒപ്പം ഓരേ ജില്ലയിലെയും വികസന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാനുമുള്ള ചര്‍ച്ചകളും നടക്കും. ക്രമസമാധാന പ്രശ്നങ്ങളും അവലോകനം ചെയ്യും. കൂടാതെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും കൂടിയാണ് പദ്ധതി നടത്തുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളിലേക്കിറങ്ങി മുഖം മിനുക്കാന്‍ തയ്യാറെടുക്കുകയാണ് സര്‍ക്കാര്‍. മേഖലാ അവലോകന യോഗങ്ങളിലൂടെയും മണ്ഡലം സദസിലൂടെയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നതും അതുതന്നെയാണ്. നാല് മേഖലാതല അവലോകന യോഗങ്ങളിലെ ആദ്യത്തെ യോഗമാണ് ഇന്ന് തിരുവനന്തപുരത്ത് ചേരുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകന യോഗം രാവിലെ ആരംഭിച്ച് ഉച്ച വരെ നീളും.
ഉച്ചയ്ക്ക് ശേഷം പൊലീസ് ഓഫിസര്‍മാരുടെ യോഗം ചേര്‍ന്ന് ക്രമസമാധാന പ്രശ്നങ്ങളും അവലോകനം ചെയ്യാനാണ് തീരുമാനം. പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ മേഖലാതല അവലോകന യോഗം 29ന് തൃശൂരിലാണ് ചേരുന്നത്. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ അവലോകന യോഗങ്ങള്‍ ഒക്ടോബര്‍ മൂന്നിന് എറണാകുളത്തും നടക്കും. കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകനയോഗം ഒക്ടോബര്‍ അഞ്ചിനാണ്. ഇതിന്റെ തുടര്‍ച്ചയായി നവംബറിലാണ് ജനസമ്പര്‍ക്കം ലക്ഷ്യമിട്ടുള്ള മണ്ഡലം സദസുകള്‍ നടക്കുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം