ചെന്നൈ: കാവേരി നദിയിലെ വെള്ളം തമിഴ്നാടിനു വിട്ടുനല്‍കുന്നതിനെതിരെ 175 സംഘടനകള്‍ ബെംഗളൂരു നഗരത്തിലും മൈസുരു മേഖലയിലും ആഹ്വാനം ചെയ്ത പകല്‍ ബന്ദ് തുടങ്ങി. കാര്‍ഷിക, തീവ്ര കന്നഡ സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭീഷണികളെ തുടര്‍ന്ന് നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ വൈകാരിക വിഷയമായതിനാല്‍ സമരക്കാരെ തടയില്ലെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയും ജെഡിഎസും ആം ആദ്മി പാര്‍ട്ടിയുമുള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്. കെഎസ്ആര്‍ടിസി ,ഓട്ടോ, ടാക്സി, സംഘടനകളും പിന്തുണ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പൊതുഗതാഗത സംവിധാനം സ്തംഭിച്ചിരിക്കുകയാണ്. തമിഴര്‍ താമസിക്കുന്ന മേഖലകളിലും തമിഴ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളിലും സുരക്ഷ ശക്തമാക്കി.
read more കരുവന്നൂർ ബാങ്ക് തട്ടിപ്പ്:തൃശൂർ ജില്ലാ സഹകരണ ബാങ്ക് സെക്രട്ടറിയെ ഇഡി ഇന്ന് ചോദ്യം ചെയ്യും
കാവേരി നദീജല റെഗുലേറ്ററി അതോറിറ്റിയുടെ ഉത്തരവനുസരിച്ച് പ്രതിദിനം 5000 ക്യൂസെക്സ് വെള്ളം കഴിഞ്ഞ ദിവസം മുതല്‍ കര്‍ണാടക, തമിഴ്നാടിന് വിട്ടുനല്‍കി തുടങ്ങിയിരുന്നു. അതോറിറ്റിയുടെ ഉത്തരവില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചതോടെയാണു വെള്ളം നല്‍കി തുടങ്ങിയത്. അതേസമയം ഇതേ വിഷയത്തില്‍ വെള്ളിയാഴ്ച സംസ്ഥാന ബന്ദിനും വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















