തമിഴ്നാട്ടില്‍ എന്‍ഡിഎ പിളര്‍ന്നു. ഓള്‍ ഇന്ത്യ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) ബിജെപി ബന്ധം അവസാനിപ്പിച്ചു. പാര്‍ട്ടിയുടെ നേതൃയോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. യോഗത്തില്‍ എഐഎഡിഎംകെ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയതായി പാര്‍ട്ടി ഡെപ്യൂട്ടി കോര്‍ഡിനേറ്റര്‍ കെ പി മുനുസാമി അറിയിച്ചു.
ഇന്ന് മുതൽ ബിജെപിയുമായും എൻഡിഎ സഖ്യവുമായുള്ള എല്ലാ ബന്ധവും എഐഎഡിഎംകെ വിച്ഛേദിക്കുന്നു. ബിജെപിയുടെ സംസ്ഥാന നേതൃത്വം കഴിഞ്ഞ ഒരു വർഷമായി പാര്‍ട്ടിയുടെ മുൻ നേതാക്കളെയും അണികളെയും കുറിച്ച് അനാവശ്യ പരാമർശങ്ങൾ നടത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















