ലോസ് ഏഞ്ചൽസിലെ ബെവർലി ഗ്രോവിലെ ബറകത്ത് ഗാലറിയിൽ നിന്ന് കഴിഞ്ഞ ആഴ്ച 1.5 മില്യൺ ഡോളർ (ഏകദേശം 12.5 കോടി രൂപ) വിലമതിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ജാപ്പനീസ് വെങ്കല ബുദ്ധ പ്രതിമ മോഷ്ടിക്കപ്പെട്ടു. 250 പൗണ്ട് (114 കിലോഗ്രാം) വരുന്ന വെങ്കല ശിൽപം സെപ്റ്റംബർ 18 ന് പുലർച്ചെ 3:45 ഓടെയാണ് കാണാതായതെന്ന് ലോസ് ഏഞ്ചൽസ് പോലീസ് പറയുന്നു. സിസിടിവിപരിശോധിച്ചപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്.
പ്രവേശന കവാടം തകർത്ത് ഒരാള്‍ പ്രതിമ ട്രക്കിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങളാണ് സിസിടിവി കാമറയില്‍ പതിഞ്ഞത്. വെറും 25 മിനിറ്റിനുള്ളില്‍ മോഷ്ടാവ് പ്രതിമയുമായി കടന്നുകളഞ്ഞു.
ഇത്രയും ഭാരമുള്ള പ്രതിമ ഒരാള്‍ ഒറ്റയ്ക്ക് മോഷ്ടിച്ചതെങ്ങനെയെന്ന സംശയത്തിലാണ് അധികൃതര്‍. ഏകദേശം 4 അടി ഉയരമുള്ള, കിരീടധാരിയായ പ്രഭാവലയമുള്ള ഇരിക്കുന്ന ബുദ്ധന്റെ ഈ അപൂർവ പുരാവസ്തു ജപ്പാനിലെ എഡോ കാലഘട്ടത്തിൽ (1603-1867) പണികഴിപ്പിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം