ഡൽഹി: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. ടെലിഗ്രാമിലെ വിവിധ തരത്തിലുള്ള ടാസ്ക് അടിസ്ഥാനത്തിലുള്ള നിക്ഷേപ തട്ടിപ്പുകളെക്കുറിച്ചാണ് കേന്ദ്രം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നത്.
എക്സിലെ ഗവൺമെന്റിന്റെ സൈബർ സുരക്ഷാ അവബോധ ഹാൻഡിലായ സൈബർ ദോസ്ത് വഴി ഒരു വീഡിയോയാണ് ഷെയർ ചെയ്തത്. ജോലി വാഗ്ദാനം ചെയ്തോ. യൂട്യൂബിൽ വീഡിയോ കണ്ടാൽ പണം തരാമെന്ന് പറയുന്നതോ, സിനിമ റേറ്റിംഗ് നടത്തിയാൽ പണം നൽകുമെന്ന വാഗ്ദാനം ചെയ്യുന്നതോ, ഹോട്ടലുകൾ റേറ്റ് ചെയ്യണമെന്ന ആവശ്യത്തോടെ എത്തുന്നതോ, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ പിന്തുടർന്നാൽ പണം നൽകുമെന്ന് പറയുന്നതോ ആയ സന്ദേശങ്ങളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇവ തട്ടിപ്പുകളാണെന്ന് തിരിച്ചറിയണമെന്നും വീഡിയോയിൽ നിർദേശിക്കുന്നു.
ടെലിഗ്രാം, വാട്സ്ആപ് തുടങ്ങിയവയിലൂടെയായിരിക്കും ഈ സന്ദേശങ്ങൾ ജനങ്ങൾക്ക് ലഭിക്കുക. പകരം പണം വാഗ്ദാനം ചെയ്യുമ്പോൾ പലരും ഈ തട്ടിപ്പിൽ വീണേക്കാം. ബാങ്ക് അക്കൗണ്ട് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും നൽകുക വഴി വലിയ സാമ്പത്തിക തട്ടിപ്പിലേക്കാണ് ഇത് വഴി വെക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം