ദോഹ: ഖത്തർ മലയാളി സമാജം സംഘടിപ്പിച്ച “പൊന്നോണം 2023 ശ്രദ്ധേയമായി. നാലായിരത്തിലധികം ആളുകൾക്കാണ് ഓണസദ്യയൊരുക്കിയത്. വെള്ളിയാഴ്ച പൊഡാർ പേൾ സ്കൂളിൽ വച്ച് നടന്ന ഓണാഘോഷങ്ങൾ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഇന്ത്യൻ അംബാസിഡർ വിപുൽ മുഖ്യാതിഥിയായിരുന്നു. വീടുകളിൽ ഉണ്ടാക്കിയ വിഭവ സമൃദ്ധമായ സദ്യയാണ് ഒരുക്കിയിരുന്നത്. 1,500 തൊഴിലാളികൾ ഉൾപ്പടെ 4,000 ൽ അധികം ആളുകൾ ഓണ സദ്യയിലും കലാപരിപാടികളിലും പങ്കെടുത്തതായി സംഘാടകർ അറിയിച്ചു.
ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളായ എ പി മണികണ്ഠൻ, ഷാനവാസ് ബാവ, നിഹാദ് അലി, ഡോ: മോഹൻ തോമസ്, കെ വി ബോബൻ , പി എൻ ബാബുരാജ്, ഷാനവാസ് (ഷെറാട്ടൺ), സീഷോർ മുഹമ്മദ് അലി, അബ്ദു റഊഫ് കൊണ്ടോട്ടി ,അൻവർ ഹുസൈൻ (റേഡിയോ മലയാളം), ഇൻകാസ് ഖത്തർ പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, കെ കെ ഉസ്മാൻ, ജോപ്പച്ചൻ തെക്കുംകൂറ്റ്, ജയപാൽ, നിഖിൽ ശശിധരൻ, സ്പോണ്സര്മാരായ ഹുസ്സൈൻ മുഹമ്മദ് റഹീമി, അനിൽകുമാർ തുടങ്ങിയ നിരവധി പേര് വിശിഷ്ടാഥിതികളായി പങ്കെടുത്തു.
സമാജം പ്രസിഡന്റ് ശ്രീ ആനന്ദ് നായർ,സീനിയർ വെസ് പ്രസിഡന്റ് ശ്രീ വേണുഗോപാൽ എന്നിവർ വിശിഷ്ടാഥിതികളെ സ്വാഗതം ചെയ്തു .ജനറൽ സെക്രട്ടറി ശ്രീ റിയാസ് അഹമ്മദ് നന്ദിപ്രകാശിപ്പിച്ചു മലയാളി സമാജം അഡ്വൈസർ ശ്രീ പ്രേംജിത്ത് , ചെയർപേഴ്സൺ ശ്രീമതി ലത ആനന്ദ് നായർ, ട്രഷറർ വീണ ബിധു, “പൊന്നോണം 2023” ജനറൽ കൺവീനർ ശ്രീ ഹനീഫ് ചാവക്കാട്, പ്രോഗ്രാം കൺവീനർ ശ്രീ രാജീവ് ആനന്ദ്, സമാജം പ്രവർത്തക സമിതി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
also read.. ജോലിക്കിടെ കുഴഞ്ഞു വീണ പ്രവാസി മലയാളി മരിച്ചു
ലത ആനന്ദിന്റെ നേതൃത്വത്തിൽ അരങ്ങിലെത്തിച്ച ട്രെഡിഷണൽ ഫാഷൻ ഷോ അവിസ്മരണീയമായിരുന്നു. വ്യത്യസ്തമായ കലാപരിപാടികൾ എന്നും ഒരുക്കുന്ന മലയാളി സമാജം, ഓണക്കളിയും,ഓണപ്പാട്ടും തിരുവാതിരയും,മോഹിനിയാട്ടവും, കേരളനടനവും,വിവിധ ടീമുകളുടെ നൃത്ത നൃത്യങ്ങളും, കുട്ടികളുടെ പരിപാടികളുമായി അക്ഷരാർത്ഥത്തിൽ കാണികൾക്ക് നയനമനോഹരമായൊരു ഓണാഘോഷ ദിനം തന്നെ സമ്മാനിച്ചു. ശ്രീ അരുൺകുമാർ പിള്ള, ശ്രീമതി മഞ്ജു മനോജ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി കനൽ നാടൻ പാട്ടു സംഘത്തിന്റെ നാടൻ പാട്ടോടു കൂടി വൈകീട്ട് 7.30 ന് പരിപാടികൾ സമാപിച്ചു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം