ബെംഗളൂരു: തമിഴ്നാടിന് കാവേരി വെള്ളം വിട്ടുനൽകാനുള്ള ഉത്തരവിനെതിരെ നാളെ ബംഗളൂരുവിൽ ബന്ദ്. ബസ്, ഓട്ടോ, ടാക്സി, ഒല, ഉബര്‍ തുടങ്ങിയ വെബ് ടാക്സികള്‍ എന്നി സേവനങ്ങൾ നിരത്തിലിറങ്ങില്ല. ഹോട്ടലുകള്‍ ഉള്‍പ്പെടെ തുറക്കാത്തതിനാല്‍ തന്നെ ബന്ദ് ജനജീവിതത്തെ സാരമായി ബാധിക്കും.
രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് ബന്ദ്. വിവിധ കര്‍ഷക സംഘടനകള്‍, ട്രേഡ് യൂനിയനുകള്‍, കന്നട അനുകൂല സംഘടനകള്‍ എന്നിവ ഉള്‍പ്പെടെ 175ലധികം സംഘടനകളാണ് ബന്ദിന് പിന്തുണ അറിയിച്ച് രംഗത്തുവന്നത്. അതിനാല്‍ ബന്ദ് കൂടുതൽ ശക്തമാകാനുള്ള സാധ്യതയാണുള്ളത്. സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ നിരത്തിലിറക്കുന്നതിന് തടസം നേരിടാനും സാധ്യതയുണ്ട്. ബിജെപി, ജെഡിഎസ്, ആം ആദ്മി എന്നീ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Read more ലൈഫ് മിഷൻ കേസ്; എം ശിവശങ്കറിന്റെ ജാമ്യം രണ്ട് മാസത്തേക്ക് കൂടി നീട്ടി
ബന്ദിന്റെ അന്ന് രാവിലെ ആയിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ടൗണ്‍ഹാളില്‍നിന്ന് മൈസൂരു ബാങ്ക് സര്‍ക്കിളിലേക്ക് റാലി സംഘടിപ്പിക്കും. അതേസമയം, തമിഴ് സിനിമകളുടെ പ്രദർശനത്തിന് കർണാടകയിൽ വിലക്ക് ഏർപ്പെടുത്തണമെന്ന് കന്നട അനുകൂല സംഘടനയായ കന്നട ചലാവലി വാട്ടാൽ പക്ഷ നേതാവും മുൻ എം.എൽ.എയുമായ വാട്ടാൽ നാഗരാജ് ആവശ്യെപ്പട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം