ചിക്കാഗോ: മിഡ്വെസ്റ്റ് മലയാളി അസോസിയേഷന് ഓഫ് അമേരിക്കയുടെ ഓണാഘോഷ പരിപാടികള്‍ ഈവര്‍ഷവും പതിവുപോലെ അത്തപ്പൂക്കളം, പൊതുസമ്മേളനം, വിവിധ കലാപരിപാടികള്‍, ചെണ്ടമേളം, വിഭവ സമൃദ്ധമായ സദ്യ എന്നിവയോടുകൂടി ആഘോഷിച്ചു.
ആറു മണിയോടുകൂടി ആരംഭിച്ച ഓണാഘോഷ ചടങ്ങില്‍ ചെണ്ടമേളത്തിന്റേയും, താലപ്പൊലിയുടേയും, ആര്‍പ്പുവിളികളുടേയും വലിയൊരു ജനാവലിയുടേയും അകമ്പടിയോടെ മാവേലി തമ്പുരാനെ എതിരേറ്റ് ആനയിച്ചു.
പ്രസിഡന്റ് റോയി നെടുംചിറയുടെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ സെക്രട്ടറി മഹേഷ് കൃഷ്ണന് സദസിനെ സ്വാഗതം ചെയ്തു. ഓണാഘോഷത്തിന്റെ മുഖ്യാതിഥികളായി ചലച്ചിത്രതാരം വൈഗ, കെ.പി.സി.സി സെക്രട്ടറി ടോമി കല്ലാനി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഓണാഘോഷ പരിപാടികള്‍ മുഖ്യാതിഥികളും സംഘടനാ ഭാരവാഹികളും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രസിഡന്റ് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ഏവര്‍ക്കും ഓണത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചും, സംഘടന നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, പ്രത്യേകിച്ച് നിര്‍ധനരായവര്‍ക്ക് കേരളത്തില്‍ വീട് നിര്‍മ്മിച്ചു കുറിച്ചും, കൂടാതെ ഈ പ്രവര്‍ത്തനങ്ങള്‍ക്കും ഓണാഘോഷത്തിനും അകമഴിഞ്ഞ് സഹായിച്ച എല്ലാ സ്പോണ്‍സേഴ്സിനേയും പ്രത്യേകം അഭിനന്ദിക്കുകയും അവരോടുള്ള കടപ്പാടും നന്ദിയും അറിയിക്കുകയും ചെയ്തു.
also read.. ലാസ് വേഗാസ് മലങ്കര ഓർത്തഡോക്സ് ഇടവക ദൈവമാതാവിന്റെ ജനനപ്പെരുനാൾ ആഘോഷിച്ചു
തദവസരത്തില്‍ മുഖ്യാതിഥികളായ വൈഗയും, ടോമി കല്ലാനിയും ഏവര്‍ക്കും ഓണാശംസകള്‍ അര്‍പ്പിച്ചു. കൂടാതെ ക്നാനായ പള്ളി വികാരി ഫാ. സിജു മുടക്കോടിയില്‍, ചെയര്മാന് സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, സ്കോക്കി വില്ലേജ് കമ്മീഷണര്‍ അനില്‍കുമാര്‍ പിള്ള, കെ.സി.സി.എന്‍.എ പ്രസിഡന്റ് ഷാജി ഇടാട്ട്, നായര്‍ അസോസിയേഷന് പ്രസിഡന്റ് അരവിന്ദ് പിള്ള, കെ.സി.എസ് പ്രസിഡന്റ് ജയിന് മാക്കീല്‍, ഫൊ ക്കാന നാഷണല്‍ കമ്മിറ്റിയംഗം വിജി എസ്. നായര്‍, ഫോമ ആര്.വി.പി ടോമി ഇടത്തില്‍ തുടങ്ങിയവരും ഓണാശംസകള്‍ നേര്‍ന്നു.
ഡല്‍ഹി ഡയോസിസ് ചാന്‍സലര്‍ ഫാ. മാത്യു പുത്തന്‍പറമ്പിലും, മറ്റ് ചിക്കാഗോയിലെ പ്രമുഖ സംഘടനകളെ പ്രതിനിധീകരിച്ച് ആന്റോ കവലയ്ക്കല്‍ (കേരള അസോസിയേഷന്), സുനീന ചാക്കോ (ഇല്ലിനോയി മലയാളി അസോസിയേഷന്), ബിജി ഇടാട്ട് (കേരളൈറ്റ് അസോസിയേഷന്), രഘുനാഥന് നായര്‍ (ഓംകാരം ചിക്കാഗോ) തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഓംകാരം ചിക്കാഗോ അവതരിപ്പിച്ച ചെണ്ടമേളം, ശ്രുതി കൃഷ്ണ്, സെറാഫിന് ബിനോയി എന്നിവരുടെ പരിപാടികള്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ട്രഷറര്‍ സാബു തറത്തട്ടില്‍ ഏവര്‍ക്കും നന്ദി അറിയിച്ചു. ജോയിന്റ് സെക്രട്ടറി വരുണ്‍ നായര്‍ ചടങ്ങില്‍ എം.സിയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം