മുംബൈ: മഹാരാഷട്രയിൽ പോലീസുകാരന്റെ മർദനമേറ്റയാൾ മരിച്ചു. മുരളീധർ രാംറോജി നെവെയർ(50)ആണ് മരിച്ചത്. സ്റ്റേറ്റ് റിസർവ് പോലീസ് ഫോഴ്സ് (എസ്ആർപിഎഫ്) ജവാൻ നിഖിൽ ഗുപ്ത(30)യാണ് കേസിലെ പ്രതി. വാതോഡ പോലീസ് സ്റ്റേഷന് പരിധിയിലുള്ള മാതാ മന്ദിർ പ്രദേശത്താണ് സംഭവം നടന്നത്. നിഖിൽ തന്റെ കാർ പാർക്ക് ചെയ്യുന്നതിനിടെ വാഹനത്തിന്റെ ലൈറ്റ് മുരളീധറിന്റെ മുഖത്ത് പതിച്ചു.
ലൈറ്റ് മാറ്റാൻ മുരളീധർ, ഗുപ്തയോട് മാന്യമായി പറഞ്ഞെങ്കിലും നിഖിൽ കോപാകുലനാകുകയും മുരളീധറിനോട് കയർക്കുകയും മർദിക്കുകയും ചെയ്തു. മർദനമേറ്റ് കുഴഞ്ഞു വീണ മുരളീധറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിൽ കഴിയുന്നതിനിടെ ഇയാൾ മരിക്കുകയായിരുന്നു. സംഭവത്തിൽ നിഖിലിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം