അഗർത്തല: ബംഗ്ലാദേശിലെ ചിറ്റഗോംഗ് ഹിൽ ട്രാക്റ്റ്സിലെ (സിഎച്ച്ടി) അഭയാർഥി ക്യാന്പിൽനിന്നു ത്രിപുരയിലെ കമലാസാഗർ ജില്ലയിലെ ഹരിഹർധോലയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്നു രോഹിംഗ്യൻ പെൺകുട്ടികളെ ബിഎസ്എഫ് 150 ബറ്റാലിയനിലെ ഉദ്യോഗസ്ഥർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
പെൺകുട്ടികൾ ആദ്യം കലാം ചൗരാ പോലീസ് സ്റ്റേഷൻ പരിധിയിലെ അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ചു. ബിഎസ്എഫ് പിടികൂടി ബംഗ്ലാദേശ് ബോർഡർ ഗാർഡിനു കൈമാറി. ഇവർ വിട്ടയച്ചതിനെത്തുടർന്ന് പെൺകുട്ടികൾ ഹരിഹർധോലയിലെത്തി നുഴഞ്ഞുകയറാൻ ശ്രമിച്ചു. ഇതിനിടെയാണു പിടിയിലായത്.പെൺകുട്ടികൾക്കു സഹായി ആയി ഒരാൾകൂടി ഉണ്ടായിരുന്നുവെന്നു ബിഎസ്എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം