ഇടുക്കി: മൂന്നാറിൽ വീണ്ടും കാട്ടുകൊമ്പൻ പടയപ്പയുടെ ആക്രമണം. സൈലൻ്റ് വാലി എസ്റ്റേറ്റിലെ രണ്ടാം ഡിവിഷനിലുള്ള റേഷൻകടയ്ക്കുനേരെയാണ് ആക്രമണം നടത്തിയത്. റേഷൻകടയുടെ മേൽക്കൂര തകർന്നു. കടക്ക് ചുറ്റും നിർമിച്ച ട്രഞ്ച് മറികടന്നാണ് ആനയെത്തിയത്. കൊമ്പൻ പ്രദേശത്തുനിന്ന് മാറി എസ്റ്റേറ്റിനോടു ചേർന്ന ഭാഗത്തു തമ്പടിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ലാക്കാട് എസ്റ്റേറ്റിലെ റേഷൻ കടയും പടയപ്പ തകർത്തിരുന്നു. ആളുകളെ ഉപദ്രവിച്ചിട്ടില്ലെങ്കിലും ആന അക്രമാസക്തനാകുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജനവാസ മേഖലയിലെത്തുന്ന കാട്ടുകൊമ്പനെ കാട് കയറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനം വകുപ്പ് ഫലപ്രദമായ ഇടപെടൽ നടത്തുന്നില്ലെന്നും പരാതിയുണ്ട്.
അതേസമയം ഇക്കുറി പടയപ്പയ്ക്ക് റേഷൻകടയിൽനിന്ന് അരിയെടുക്കാനായില്ല. കൊമ്പൻ റേഷൻകടയുടെ മേൽക്കൂര തകർക്കുന്ന ദൃശ്യം നാട്ടുകാർ പകർത്തിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















