വിഴിഞ്ഞം: ഓണ്‍ലൈന്‍ ആപ്പിലൂടെ വായ്പയെടുത്ത വെങ്ങാനൂര്‍ സ്വദേശിനിയായ യുവതിക്ക് നേരെ തട്ടിപ്പുകാരുടെ ഭീഷണി. ഓഗസ്റ്റ് 30-നാണ് യുവതി ഹീറോ പൈസ എന്ന ആപ്പിലൂടെ വായ്പയ്ക്ക് അപേക്ഷിച്ചത്. ഇതുപ്രകാരം മൂന്നുപേരുടെ പേരുകളും ഫോണ്നമ്പറുകളുമുള്പ്പെട്ട വിശദാംശങ്ങളും രേഖകളും ഓണ്‍ലൈന്‍ സംഘം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ആദ്യ ഗഡുവായി 2500 രൂപ അക്കൗണ്ടില്‍ നൽകുകയും ചെയ്തു.
പിന്നാലെ അഞ്ചുദിവസത്തിനുള്ളില്‍ പലിശയടക്കം 4000 രൂപയടയ്ക്കണമെന്ന് ഹീറോ പൈസ എന്ന ആപ്പില്‍നിന്ന് സന്ദേശം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പണമടക്കുകയും ചെയ്തു. തുടർന്ന് രണ്ടാമതായി 3500 രൂപ അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നു. തുടര്‍ന്ന് പലിശയടക്കം 5000 അടയ്ക്കണമെന്ന് സംഘം അറിയിച്ചു. എന്നാൽ അപകടം മനസ്സിലാക്കിയ യുവതി ഫോണില്‍നിന്ന് ലോണ്‍ ആപ്പ് നീക്കംചെയ്തു.
Also read:മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് നാലു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്
എന്നാല്‍, ആപ്പ് സംഘം വീണ്ടും യുവതിയുടെ അക്കൗണ്ടില്‍ 5500 നിക്ഷേപിക്കുകയും തുടർന്ന് പലിശയടക്കം 9500 രൂപ അടുത്ത ദിവസങ്ങളില്‍ അടയ്ക്കണമെന്ന് ലോണ്‍ ആപ്പ് സംഘം സന്ദേശവുമയച്ചു. പണമടച്ചില്ലെങ്കില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സഹിതം ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നും സംഘം ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് യുവതി വിഴിഞ്ഞം പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണമാരംഭിച്ചതായി പോലീസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം