അഴിമതി, കൈക്കൂലി ആരോപണങ്ങളിൽ ഷോളയൂർ വില്ലേജ് ഓഫീസറെ സസ്പെൻഡ് ചെയ്തു. വില്ലേജ് ഓഫീസർ ഇ.എസ്. അജിത് കുമാറിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയാണ് സസ്പെൻഷൻ സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. വിവിധ പരാതികളെ തുടർന്ന് സംസ്ഥാനതല ഇൻസ്പെക്ഷൻ നടത്തിയ മിന്നൽ പരിശോധനയെ തുടർന്നാണ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്.
ഇൻസ്പെക്ഷൻ സ്ക്വാഡിന്റെ പരിശോധനയുടേയും റിപ്പോർട്ടിന്റേയും അടിസ്ഥാനത്തിലാണ് അജിത് കുമാറിനെ സസ്പെൻഡ് ചെയ്തതെന്ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം