വാഷിങ്ടണ്‍: അമേരിക്കയില്‍ ആറ് മാസം പ്രായമായ കുഞ്ഞിനെ എലികൾ കടിച്ച് ഗുരുതര പരിക്ക്. ഇവാന്വില്ലെയിലാണ് സംഭവം. മാതാപിതാക്കളെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കുട്ടിയുടെ മുഖത്തും തലയിലുമായി എലികള്‍ കടിച്ചതിന്റെ അന്‍പതോളം മുറിവുകള്‍ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. സുരക്ഷാ പിഴവ് ചൂണ്ടികാട്ടി വീട്ടില്‍ താമസിച്ചിരുന്ന ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദമ്പതികള്‍ക്ക് കുഞ്ഞിനെ കൂടാതെ രണ്ട് കുട്ടികള്‍ കൂടിയുണ്ട്.
കുട്ടിയെ ആശുപത്രിയിലേക്കും പിന്നീട് സുരക്ഷാ കേന്ദ്രത്തിലേക്കും മാറ്റിയതായി പൊലീസ് അറിയിച്ചു. പൊലീസ് എത്തുമ്പോള്‍ കുട്ടി രക്തത്തില്‍ പൊതിഞ്ഞ അവസ്ഥയിലായിരുന്നു. കുഞ്ഞിന്റെ തലയിലും മുഖത്തുമായി അന്‍പതോളം മുറിവുകള്‍ ഉണ്ടായിരുന്നു. വിരലുകള്‍ എലികള്‍ കരണ്ടു തിന്ന അവസ്ഥയിലായിരുന്നു. എല്ലുകള്‍ പുറത്തേക്കും കാണാമായിരുന്നു എന്നും പൊലീസ് വിശദീകരിച്ചു. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ കുട്ടിക്ക് 93.5 ഡിഗ്രി സെല്‍ഷ്യസ് ചൂടുണ്ടായിരുന്നു. കുട്ടിയുടെ പിതാവാണ് പൊലീസിനെ വിളിച്ചത്.
പരിശോധനയില്‍ വീടു വൃത്തിഹീനമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഭക്ഷണ മാലിന്യങ്ങളും അല്ലാത്തതും കൂട്ടിയിട്ട നിലയിലായിരുന്നു. വീട്ടില്‍ എലി വിസജ്യവും കണ്ടെത്തി. ചോദ്യം ചെയ്യലില്‍ എലിയുടെ ആക്രമണം മുന്‍പും ഉണ്ടായിരുന്നതായി പിതാവ് പറഞ്ഞു. ഉറക്കത്തിനിടെ കാലില്‍ എലി കടിച്ചതായി കുട്ടികള്‍ അധ്യപകരോട് പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന് ശിശു സംരക്ഷകര്‍ വീട്ടിലെത്തിയപ്പോള്‍ ആരോപണങ്ങള്‍ അമ്മ നിഷേധിച്ചതായി അധികൃതര്‍ പറഞ്ഞു. നിലവില്‍ കുട്ടികളുടെ സംരക്ഷണം ശിശു വകുപ്പ് ഏറ്റെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം