അഡ കൌണ്ടി: പടക്കം പൊട്ടിച്ചുള്ള 16കാരന്റെ തമാശയില്‍ കത്തി നശിച്ചത് 28 ഏക്കര്‍. അമേരിക്കന്‍ സംസ്ഥാനമായ ഇദാഹോയിലാണ് സംഭവം. അഗ്നിബാധയ്ക്ക് കാരണമായ 16കാരനെതിരെ തേഡ് ഡിഗ്രി കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് പടക്കം വച്ച് 16കാരന് തമാശയൊപ്പിച്ചത്. പടക്കം വച്ച് പുത്തന്‍ വിദ്യ കാണിക്കാമെന്ന് പറഞ്ഞ് കൌമാരക്കാരന് ചെയ്ത ടെക്നിക് പരിസരത്തെ 28 ഏക്കറിലേക്കാണ് അഗ്നി പടര്‍ത്തിയത്. ഒപ്പമുണ്ടായിരുന്നവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും തമാശ കളിയില്‍ നിന്ന് പിന്തിരിയാത്തതാണ് പൊലീസ് കേസിന് കാരണമായിട്ടുള്ളത്.
ഒരു ട്യൂബ് ഉപയോഗിച്ചുള്ള ടെക്നികില്‍ സമീപത്ത് തീ പിടിച്ചതോടെ അണയ്ക്കാന്‍ ഒപ്പമുണ്ടായിരുന്നവര്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വരികയായിരുന്നു. ഇതോടെ 16കാരന്റെ സുഹൃത്തുക്കളാണ് അഗ്നി രക്ഷാ സേനയെ വിളിക്കുന്നത്. എന്നാല്‍ അഗ്നി രക്ഷാ സേനയെത്തിയപ്പോഴേയ്ക്കും തീ നിയന്ത്രിക്കാനാവാത്ത രീതിയില്‍ പടര്‍ന്നിരുന്നു. ഇതോടെയാണ് 16കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നിരവധി യൂണിറ്റ് അഗ്നി രക്ഷാ സേനാംഗങ്ങളുടെ ശ്രമത്തോടെ ദീര്‍ഘനേരം പ്രയത്നിച്ചാണ് തീ ഒടുവില്‍ നിയന്ത്രണ വിധേയമാക്കിയത്.
എന്നാല്‍ അണയുന്നതിന് മുന്‍പ് 28 ഏക്കറോളം സ്ഥലത്താണ് അഗ്നിബാധ രൂക്ഷമായ നാശനഷ്ടമുണ്ടാക്കിയത്. സെപ്തംബറില്‍ ഇതിനോടകം 20 കാട്ടുതീയാണ് ഈ മേഖലയിലുണ്ടായിട്ടുള്ളത്. ഇതില്‍ ഏറിയ പങ്കും അഗ്നിബാധയ്ക്ക് കാരണമാകുന്നത് മനുഷ്യരുടെ ഇടപെടലാണെന്ന് പ്രാദേശിക ഭരണകൂടം വിശദമാക്കുന്നത്. മഴ ലഭിച്ചതിനും കാലാവസ്ഥ തണുപ്പുമായതിന് പിന്നാലെ ഓഗസ്റ്റ് മാസത്തിലാണ് അഗ്നി നിയന്ത്രണങ്ങള്‍ മേഖലയില്‍ ഒഴിവാക്കിയിരുന്നു.
ഈ മേഖലയിലുണ്ടായ കാട്ടുതീകളേക്കുറിച്ചും പ്രാദേശിക ഭരണകൂടം അന്വേഷണം നടത്തുന്നുണ്ട്. കാരണക്കാരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുന്നത് ഇത്തരം അശ്രദ്ധമായ ഇടപെടലുകള്‍ കുറയാന്‍ സഹായിക്കുമെന്നാണ് പ്രാദേശിക ഭരണകൂടവും പൊലീസും വിശദമാക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം