ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നുവീണ് കൊയിലാണ്ടി സ്വദേശിക്ക് ഗുരുതര പരിക്ക്

തൃശൂര്‍: തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നുവീണ് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കൊയിലാണ്ടി സ്വദേശി ബിജു ബാലകൃഷ്ണ (37) നാണ് അപകടത്തിൽ  പരിക്കേറ്റത്. തൃശൂര്‍ പൂങ്കുന്നം റെയില്‍വേ സ്‌റ്റേഷനില്‍ ആയിരുന്നു അപകടം സംഭവിച്ചത്.

എക്‌സ്‌ക്യൂട്ടിവ് എക്‌സ്പ്രസില്‍ നിന്നും സ്‌റ്റേഷനില്‍ ഇറങ്ങാന്‍ നില്‍ക്കവെ ട്രെയിനില്‍ നിന്നും കാല്‍ വഴുതി വീഴുകയായിരുന്നു. വലതുകാലിന് ഗുരുതരമായി പരുക്കേറ്റ ബിജുവിനെ ഉടൻ തന്നെ  തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം