സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾ പ്രത്യേകം ശ്രദ്ധിക്കാനും ചർച്ച ചെയ്യാനും ശരിയായ രീതിയിലുള്ള ബോധവൽക്കരണ പരിപാടികൾ നടത്താനും നമ്മുടെ കേരളത്തിൽ പോലും പ്രത്യേക പദ്ധതികൾ കുറവാണ്.
ശരീരഘടനയിലും ശരീരത്തിനകത്തെ ജൈവരാസ പ്രക്രിയകളിലും പുരുഷന്മാരെ അപേക്ഷിച്ച് പല വ്യത്യാസങ്ങളും സ്ത്രീകളിലുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനു പിന്നിൽ ഈ വ്യത്യാസം സ്വാധീനം ചെലുത്താറുമുണ്ട്. അങ്ങനെയുള്ള ചില രോഗങ്ങളെക്കുറിച്ച്.
also read.. ശ്രുതിഹാസനെ പിന്തുടർന്ന് ശല്യംചെയ്ത് ആരാധകൻ
ഹൃദ്രോഗം
സ്ത്രീകളിൽ കുറേയേറെ പേരിൽ മരണത്തിന് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ് ഹൃദ്രോഗം. ഹൃദ്രോഗത്തിൽ പ്രകടമാകുന്ന പ്രധാന ലക്ഷണങ്ങൾ നെഞ്ചുവേദന, ശ്വാസോച്ഛ്വാസത്തിനു പ്രയാസം, കൈകളിൽ തളർച്ച എന്നിവയാണ്.
ചിലരിൽ മനംപുരട്ടലും ഛർദിയും കൂടി കാണുന്നതാണ്. സ്ത്രീകളിൽ പലപ്പോഴും ഹൃദ്രോഗ ലക്ഷണങ്ങൾ ‘ഗ്യാസ്’ ആയി തെറ്റിദ്ധരിക്കാറുണ്ട്.
ആർത്തവവിരാമശേഷം സ്ത്രീകളിൽ രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവയുടെ നില ഉയരുന്നതിനും സ്ത്രൈണ ഹോർമോൺ ആയ ഈസ്ട്രജന്റെ നില താഴാനുമുള്ള സാധ്യതകൾ കൂടുതലായിരിക്കും. ഇത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
ഉത്കണ്ഠ, കടുത്ത മാനസിക സംഘർഷം എന്നിവ അകറ്റി നിർത്താൻ കഴിയണം. ഉപ്പിന്റെ ഉപയോഗം തീരെ കുറഞ്ഞ അളവിലാക്കുന്നത് നല്ലതാണ്. വറുത്തതും പൊരിച്ചതും ബേക്കറി വിഭവ ങ്ങളും കോളാ പാനീയങ്ങളും ഉണക്ക മീനും ഒഴിവാക്കുന്നതും നല്ലതാണ്. പതിവായി വ്യായാമം ചെയ്യുകയും വേണം.
പക്ഷാഘാതം
ഒരു വർഷം, പുരുഷന്മാരെ അപേക്ഷിച്ച് അധികമായി പക്ഷാഘാതം സംഭവിക്കുന്ന സ്ത്രീകളുടെ എണ്ണം അര ലക്ഷത്തിൽ കൂടുതലാണ്. പ്രധാനമായി രണ്ട് കാരണങ്ങൾ കൊണ്ടാണ് പക്ഷാഘാതം സംഭവിക്കാറുള്ളത്.
തലച്ചോറിലെ ധമനികൾ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതാണ് ഒരു കാരണം. ധമനികളിൽ തടസങ്ങൾ ഉണ്ടാകുന്നതാണ് വേറെ കാരണം. ഈ കാരണങ്ങളുടെ ഗൗരവം അനുസരിച്ചാവും രോഗലക്ഷണങ്ങളുടെ ഗൗരവവും.
പക്ഷാഘാതത്തിന്റെ മുന്നറിയിപ്പുകളായി പലരിലും സംസാരിക്കാനുള്ള പ്രയാസവും കൈവിരലുകളിലും കാൽവിരലുകളിലും മരവിപ്പും അനുഭവപ്പെടുന്നതാണ്.
ഗർഭകാലത്ത് ചില സ്ത്രീകളിൽ പക്ഷാഘാതം സംഭവിക്കാറുണ്ട്. ഇവിടെ പ്രശ്നം ഉണ്ടാകുന്നതിന് പ്രധാന കാരണമാകുന്നത് ഉയർന്ന രക്തസമ്മർദമായിരിക്കും. തലച്ചോറിലെ ധമനികളിൽ രക്തസഞ്ചാരം തടസപ്പെടുന്ന രീതിയിൽ രക്തം കട്ടപിടിക്കുന്നതുമൂലവും പക്ഷാഘാതം സംഭവിക്കും. പ്രതിരോധ മാർഗങ്ങളായി ഹൃദ്രോഗത്തിൽ പറഞ്ഞതു തന്നെയാണ് ഇവിടെയും ശ്രദ്ധിക്കേണ്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം