അബുദാബി: മലയാളി സമാജം അബുദാബി ചെസ് ക്ലബ്ബുമായി സഹകരിച്ച് എഡിഎംഎസ് ഓപ്പൺ ചെസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 30, ഒക്ടോബർ 1 തീയതികളിൽ മുസഫയിലെ ഡെൽമ മാളിലാണ് മത്സരം. രാജ്യാന്തര നിലവാരത്തിൽ എല്ലാ വർഷവും മത്സരം സംഘടിപ്പിക്കും. എല്ലാ രാജ്യക്കാർക്കും പങ്കെടുക്കാം.
16 വയസ്സിന് താഴെയുള്ളവർക്കാണ് ആദ്യ ദിവസത്തെ മത്സരം. രണ്ടാം ദിവസം ഓപ്പൺ കാറ്റഗറിയിൽ എഫ്ഐഡിഇ ഐഡി നിർബന്ധം. 300 മുതൽ 3000 ദിർഹം വരെയാണ് സമ്മാനത്തുക. ഇതോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടക്കും.
also read.. റിയാദ് രാജ്യാന്തര പുസ്തകമേള 28 മുതൽ
ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ സമാജം പ്രസിഡന്റ് റഫീഖ് കയനയിലും ചെസ് ക്ലബ് എക്സിക്യൂട്ടിവ് ഡയറക്ടർ സഈദ് അഹമ്മദ് അൽ ഖൂരിയും ഒപ്പുവച്ചു.
ഡെൽമ മാൾ മാർക്കറ്റിങ് മാനേജർ ലിനോ ഉമ്മൻ ബേബി, ചെസ് ക്ലബ് ടെക്നിക്കൽ ഡയറക്ടർ സുഹൈർ ഹസ്സൻ അഹമ്മദ്, സമാജം ജനറൽ സെക്രട്ടറി എം.യു.ഇർഷാദ്, വൈസ് പ്രസിഡന്റ് രേഖിൻ സോമൻ, ട്രഷറർ അജാസ് അപ്പാടത്ത്, സ്പോർട്സ് സെക്രട്ടറി ഗോപകുമാർ, മീഡിയ സെക്രട്ടറി ഷാജഹാൻ ഹൈദർ അലി, ചീഫ് കോ ഓർഡിനേറ്റർ സാബു അഗസ്റ്റിൻ, ടോമിച്ചൻ വർക്കി, പി.ടി.റഫീഖ് എന്നിവർ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം