ചെന്നൈ: ചരിത്ര പ്രധാനമായ തീരുമാനവുമായി തമിഴ്നാട് സര്‍ക്കാര്‍. മരണാനന്തരം അവയവദാനം ചെയുന്നവരുടെ സംസ്കാരം ഇനി സംസ്ഥാന ബഹുമതികളോടെ നടത്തുമെന്ന് തമിഴ്നാട് സര്‍ക്കാര്‍. അവയവദാതാക്കളുടെ കുടുംബത്തിന്റെ ത്യാഗം മഹത്തരമാണെന്ന് വ്യക്തമാക്കിയാണ് എം കെ സ്റ്റാലിന്റെ തീരുമാനം.
വലിയ സംഭാവനകളിലൂടെ സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കും ഉന്നത പദവികള്‍ വഹിച്ചവര്‍ക്കും ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍ സ്വന്തമാക്കിയവര്‍ക്കും മരണാനന്തരം സര്‍ക്കാര്‍ നല്കുന്ന ഔദ്യോഗിക ബഹുമതിയാണ് ഇനി തമിഴ്നാട്ടില്‍ അവയവ ദാതാക്കള്‍ക്കും ലഭിക്കുക. രാജ്യത്ത് ഏറ്റവും കൂടുതല്‍ അവയവ ദാന ശസ്ത്രക്രിയകള്‍ നടക്കുന്ന സംസ്ഥാനമെന്ന നിലയില്‍ തമിഴ്നാട് സ്വന്തമാക്കിയ മുന്നേറ്റത്തിന്റെ തുടര്‍ച്ച കൂടിയാണ് പുതിയ തീരുമാനം.
read more ഹിന്ദുത്വ രാഷ്ട്രീയം: തിരുവനന്തപുരത്ത് സംവാദം, സി.രവിചന്ദ്രനും സന്ദീപ് വാചസ്പതിയും ഏറ്റുമുട്ടുന്നു
പ്രിയപ്പെട്ടവരൊള നഷ്ടമാകുന്ന ദുഖത്തിനിടയിലും മറ്റുള്ളവരുടെ ജീവന് നിലനിര്‍ത്താനായി അവയവം ദാനം ചെയ്യാന്‍ സമ്മതം അറിയിക്കുന്നവരുടെ ത്യാഗം നിസ്വാര്ത്ഥമാണ്. അത്തരത്തിലുള്ള ത്യാഗം നാട് ആദരിക്കേണ്ടതുണ്ട് എന്ന് വ്യക്തമാക്കിയാണ് തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് എംകെ സ്റ്റാലിന് സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം