നാഗ്പൂർ: കനത്ത മഴയെത്തുടര്‍ന്ന് നാഗ്പൂരില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് നാഗ്പൂര്‍ വിമാനത്താവളത്തില്‍ രാവിലെ 5.30 വരെ 106 മില്ലിമീറ്റര്‍ മഴ ലഭിച്ചു.നിരവധി റോഡുകളും ജനവാസ കേന്ദ്രങ്ങളും വെള്ളത്തിനടിയിലായതായി അധികൃതര്‍ പറഞ്ഞു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
നഗരത്തിലെ മഴക്കെടുതി തുടര്‍ച്ചയായി നിരീക്ഷിച്ചുവരികയാണെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എക്സില്‍ (ട്വിറ്റര്‍) കുറിച്ചു. ‘ഇടവിടാതെ പെയ്യുന്ന മഴ കാരണം അംബസാരി തടാകം കരകവിഞ്ഞൊഴുകുകയാണ്. ചുറ്റുപാടുമുള്ള താഴ്ന്ന പ്രദേശങ്ങളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. നഗരത്തിന്റെ മറ്റ് ഭാഗങ്ങളെയും ബാധിച്ചിട്ടുണ്ട്.’ അദ്ദേഹത്തിന്റെ ഓഫീസ് എക്‌സില്‍ കുറിച്ചു.
പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷപ്പെടുത്താന്‍ ഒന്നിലധികം ടീമുകളെ ഉടന്‍ സജീവമാക്കണമെന്ന് നാഗ്പൂര്‍ കളക്ടര്‍, മുനിസിപ്പല്‍ കമ്മീഷണര്‍, പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് ഉപമുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതായി ഫഡ്നാവിസിന്റെ ഓഫീസ് അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും ടീമുകളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
പ്രദേശിക ഭരണകൂടം വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്നും ആളുകളെ നഗരത്തിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. പ്രധാനപ്പെട്ട ജോലികള്‍ക്കായല്ലാതെ ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ നഗരത്തിലെ പല റോഡുകളും വെള്ളത്തിനടിയിലായതായും അധികൃതര്‍ അറിയിച്ചു.
നാഗ്പൂര്‍, ഭണ്ഡാര, ഗോണ്ടിയ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ/മിതമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) നാഗ്പൂര്‍ കേന്ദ്രം അറിയിച്ചു. വാര്‍ധയിലെ പല സ്ഥലങ്ങളിലും ചന്ദ്രപൂര്‍, ഭണ്ഡാര, ഗോണ്ടിയ ജില്ലകളിലെ ചില ഭാഗങ്ങളിലും നേരിയതോ മിതമായതോ ആയ മഴ പെയ്യാന്‍ സാധ്യതയുണ്ട്. അമരാവതി, യവത്മാല്‍, ഗഡ്ചിരോളി എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം