കോഴിക്കോട്: മൂന്നാഴ്ചയ്ക്കിടെ 32 പേർക്ക് ജില്ലയിൽ ഡെങ്കിപ്പനി. ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. രോഗബാധിതരിൽ കൂടുതൽ പേർ കോർപറേഷൻ പരിധിയിലുള്ളവരാണ്. ജില്ലയിലെ ഡെങ്കി ഹോട്ട് സ്പോട്ടുകൾ പ്രസിദ്ധീകരിക്കും. ഈഡിസ് ഈജിപ്തി ഇനത്തിൽ പെടുന്ന കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്.
read more കോവളം മാരത്തോണ്‍ മത്സരം; തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം
ശുദ്ധജലത്തിൽ മുട്ടയിട്ടാണ് ഇത്തരം കൊതുകുകൾ വളരുന്നത്.രോഗകാരണമായ ഇത്തരം കൊതുകുകളെ തടയാൻ ചെടിച്ചട്ടികൾ, ചിരട്ടകൾ, ടാർപോളിൻ, റഫ്രിജറേറ്ററിനു പിറകിലെ ട്രേ, അലക്ഷ്യമായി വലിച്ചെറിയുന്ന പാത്രങ്ങൾ മുതലായവയിലെല്ലാം വെള്ളം കെട്ടിനിൽക്കാതെ പ്രത്യേകം ശ്രദ്ധിക്കണം.
രോഗം ബാധിച്ചയാളെ കടിക്കുന്ന കൊതുകു മറ്റുള്ളവരെ കടിക്കുമ്പോഴാണ് രോഗം പടരുന്നത്. ആഴ്ചയിൽ ഒരു തവണയെങ്കിലും ഡ്രൈഡേ ആചരിക്കണം. പനിയോടൊപ്പം ശക്തമായ ശരീരവേദന, തലവേദന, ശരീരത്തിൽ ചുവന്ന പാടുകൾ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം