വീട് ഒഴിഞ്ഞുപോകണമെന്ന ആവശ്യം നിരസിച്ചു; ഹരിയാനയിൽ ഭർത്താക്കന്മാരുടേയും കുട്ടികളുടെയും മുന്നിലിട്ട് യുവതികളെ കൂട്ടബലാത്സംഗം ചെയ്ത് സായുധസംഘം

ചണ്ഡിഗഢ്: ഭർത്താവ് ഉൾപ്പെടെയുള്ള വീട്ടുകാരെ കെട്ടിയിട്ടശേഷം അവരുടെ  മുന്നിലിട്ട് യുവതികളെ കൂട്ടബലാത്സംഗത്തിനിരയാക്കി സായുധസംഘം. ഹരിയാനയിലെ പാനിപത്തിലാണ് സംഭവം. മൂന്ന് സ്ത്രീകളാണ് ബലാത്സംഗത്തിനിരയായത്.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കത്തി ഉൾപ്പെടെയുള്ള ആയുധങ്ങളുമായാണ് അക്രമിസംഘം വീട്ടിൽ അതിക്രമിച്ചു കടന്നത്. തുടർന്ന് വീട്ടുകാരെ കെട്ടിയിട്ടു. ഇതിനുശേഷമായിരുന്നു ഇവർക്കു മുന്നിൽവച്ചു തന്നെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചത്. 24, 25, 35 വയസ് പ്രായമുള്ള യുവതികളാണു ബലാത്സംഗത്തിനിരയായത്. കുട്ടികൾ ഉൾപ്പെടെ കൃത്യത്തിനു സാക്ഷിയായിരുന്നു. പുലർച്ചെ നാലു മണി വരെ അക്രമിസംഘത്തിന്റെ നരനായാട്ട് തുടർന്നു. പീഡനത്തിനുശേഷം ഇവരുടെ വെളളി ആഭരണങ്ങൾ അടക്കം കവർന്നാണു സംഘം കടന്നുകളഞ്ഞത്. ക്രൂരസംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തിനു പിന്നാലെ ഇതേസംഘം തന്നെ തൊട്ടടുത്ത ഗ്രാമത്തിലെ വീട്ടിൽ കവർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്. ഒരാളുടെ കൈയിൽനിന്ന് 5,000 രൂപ കവരുകയും ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തുകയും ചെയ്തതായാണു വിവരം.

പുകയില വിമുക്ത രാജ്യമാക്കി മാറ്റുക ലക്ഷ്യം; ബ്രിട്ടനിൽ സിഗരറ്റ് നിരോധിക്കാനൊരുങ്ങി പ്രധാനമന്ത്രി ഋഷി സുനക്

ഒരു മാസംമുൻപ് വീട് ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ കുടുംബങ്ങൾക്കു ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതുമായി പുതിയ സംഭവങ്ങൾക്കു ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഡിവൈ.എസ്.പി കൃഷ്ണൻ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം