ബിസ്‌കറ്റ് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ഒന്‍പതുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; യുവാവ് പിടിയില്‍

ലഖ്‌നൗ: ഒന്‍പതുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത  സംഭവത്തില്‍ യുവാവ് പിടിയില്‍. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. സമീപവാസിയായ അര്‍ജുന്‍ ബിസ്‌കറ്റ് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുയായിരുന്നു.

സ്ത്രീകളിലെ ഹൃദയാഘാതം പുരുഷന്മാരിലുണ്ടാകുന്നതിനേക്കാൾ അപകടകരം; കൂടുതൽ കരുതൽ നൽകാം

പെണ്‍കുട്ടി ഉറക്കെ ബഹളം വച്ചതോടെ സമീപവാസികള്‍ എത്തിയതോടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. അമ്മയും പെണ്‍കുട്ടി വാടകവീട്ടിലായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു. പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ വൈദ്യപരിശോധന നടത്തിയതായി പൊലീസ് പറഞ്ഞു. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം