തിരുവനന്തപുരം: സ്ഥിരം ജോലിയിൽ നിന്ന് ഇടവേള എടുത്തവരോ, ബിരുദ പഠനത്തിനും ശേഷം ജോലി ലഭിക്കാത്തവരോ ആയ വനിതകൾക്ക് യുഎസ് നികുതി രംഗത്ത് പുതിയ കരിയർ കണ്ടെത്താൻ സഹായിക്കുന്ന എൻറോൾഡ് ഏജന്റ് (ഇ.എ) സൗജന്യ പരിശീലനമാണ് സംസ്ഥാന വനിതാ ശിശു വികസന വകുപ്പുമായി ചേർന്ന് അസാപ് കേരള നൽകുന്നത്. 24നും 33നുമിടയിൽ പ്രായമുള്ള വനിതകൾക്കാണീ സൗജന്യ പരിശീലനം.
അസാപ് കേരളയുടെ വെബ്സൈറ്റായ asapkerala.gov.in വഴി രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് ഓൺലൈൻ വഴി നടത്തുന്ന ടെസ്റ്റിൽ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന 90 പേർക്ക് രണ്ടാഴ്‌ചത്തെ ബ്രിഡ്ജ് കോഴ്സ് സംഘടിപ്പിക്കും. തുടർന്ന് നടത്തുന്ന ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന 30 വനിതകൾക്കാണ് ഈ പദ്ധതിയുടെ ഭാഗമായി സൗജന്യ എൻറോൾഡ് ഏജന്റ് കോഴ്സിന് പ്രവേശനം ലഭിക്കുക.
READ ALSO…..സാമ്പത്തിക സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ 87ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
കേരളത്തിൽ അത്ര പരിചിതമില്ലാത്തതും എന്നാൽ ഏറെ ജോലി സാധ്യതയുള്ളതുമായ ഈ കോഴ്സ് കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചത് അസാപ് കേരളയാണ്. ഇന്ത്യയിൽ ഇ.എ യോഗ്യതയോടെ ജോലി ചെയ്യുന്നവർക്ക് തുടക്കത്തിൽ തന്നെ 4.5 ലക്ഷം മുതൽ വാർഷിക ശമ്പളം ലഭിക്കുന്നുണ്ട്. ജോലി കണ്ടെത്തുന്നതിനു പുറമെ സ്വന്തമായി സംരംഭങ്ങൾ തുടങ്ങാനും ഇഎ യോഗ്യത അവസരമൊരുക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















