ചണ്ഡീഗഢ്: 2024ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി. സംസ്ഥാനത്ത് പാർട്ടിക്ക് ശക്തമായ സംഘടനാ സംവിധാനമുണ്ടെന്നും പ്രാദേശിക കമ്മറ്റികൾ ഉടൻ പ്രഖ്യാപിക്കുമെന്നും എ.എ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അനുരാഗ് ധണ്ഡ പറഞ്ഞു.
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് ഇൻഡ്യ മുന്നണിയിൽ ചർച്ചകൾ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സമവായത്തിനും തയ്യാറല്ല. 90 സീറ്റുകളിലും എ.എ.പി ഒറ്റക്ക് മത്സരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ പാർട്ടി ഹൈക്കമാൻഡിന്റെ നിർദേശം അനുസരിച്ച് പ്രവർത്തിക്കുമെന്നും അനുരാഗ് ധണ്ഡ പറഞ്ഞു.
ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒറ്റക്ക് മത്സരിക്കുമെന്ന കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിങ് ഹൂഡയുടെ വാക്കുകൾ എ.എ.പി നേതാവ് ഓർമിപ്പിച്ചു. കോൺഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്നും എ.എ.പിക്ക് സംസ്ഥാനത്ത് യാതൊരു സ്വാധീനവുമില്ലെന്നും ഹൂഡ പറഞ്ഞിരുന്നു.
ഒറ്റക്ക് മത്സരിക്കാൻ കോൺഗ്രസിന് ശേഷിയുണ്ടെന്നും എന്ത് അടിസ്ഥാനത്തിലാണ് എ.എ.പി സീറ്റ് ആവശ്യപ്പെടുന്നതെന്നും ചോദിക്കുന്ന ഭൂപീന്ദർ ഹൂഡയും മകൻ ദീപേന്ദർ ഹൂഡയും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരാണെന്ന കാര്യം മറക്കരുതെന്ന് അനുരാഗ് ധണ്ഡ ഓർമിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















