മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. രക്തം ഫിൽട്ടർ ചെയ്യുകയും അതിൽ നിന്ന് മാലിന്യങ്ങൾ വേർതിരിക്കുകയും ചെയ്യുക എന്നതാണ് വൃക്കകളുടെ പ്രാഥമിക പ്രവർത്തനം.
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും അസ്ഥികളുടെ ആരോഗ്യത്തിനും ആവശ്യമുള്ള പ്രധാന ഹോർമോണുകളും വൃക്കകൾ പുറത്തുവിടുന്നു.
പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. അതില്‍ കിഡ്നി സ്റ്റോൺ അഥവാ വൃക്കയില്‍ കല്ല് വളരെ സാധാരണയായി കണ്ടുവരുന്ന രോഗമാണ്.
കാത്സ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്.
വൃക്കയിലെ ഈ കല്ലുകള്‍ ദീര്‍ഘകാലം കണ്ടെത്താന്‍ കഴിയാതെ വന്നാല്‍ അവ മൂത്രനാളിയിലേക്ക് പ്രവേശിച്ച് മൂത്രത്തിന്റെ പുറത്തേക്കുള്ള ഒഴുക്കിനെ തടയും.
also read.. കനേഡിയൻ പൗരന്മാർക്ക് തല്‍ക്കാലത്തേക്ക് വിസയില്ല; സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം
ഇത് വൃക്കകള്‍ വീര്‍ത്ത് മറ്റ് സങ്കീര്‍ണതകളും സൃഷ്ടിക്കുന്നു. കുറഞ്ഞ അളവിൽ ദ്രാവകം കഴിക്കുന്നത് മൂലമുള്ള നിർജ്ജലീകരണം കല്ല് രൂപപ്പെടുന്നതിന്റെ പ്രധാന ഘടകമാണ്.
അമിത വണ്ണവും ഒരു പ്രധാന അപകട ഘടകമാണ്. അനിമൽ പ്രോട്ടീൻ, സോഡിയം, ശുദ്ധീകരിച്ച പഞ്ചസാര, ഫ്രക്ടോസ്, ഉയർന്ന ഫ്രക്ടോസ് കോൺ സിറപ്പ്, ഓക്സലേറ്റ്, എന്നിവയുൾപ്പെടെയുള്ള പഞ്ചസാര അധികമായി അടങ്ങിയ ഭക്ഷണസാധനങ്ങൾ വൃക്കയിലെ കല്ല് രൂപപ്പെടാനുള്ള സാധ്യത വർധിപ്പിക്കും.
കിഡ്നി സ്റ്റോണിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.-//
ഒന്ന്…
മൂത്രത്തിൽ രക്തം കാണുന്നതാണ് കിഡ്നി സ്റ്റോണിന്റെ ഒരു പ്രധാന ലക്ഷണം.
രണ്ട്…
അടിക്കടിയുള്ള മൂത്രമൊഴിക്കൽ, മൂത്രത്തിന്റെ നിറം മാറുക എന്നിവയും കിഡ്നി സ്റ്റോണിന്റെ ലക്ഷണമാകാം.
മൂന്ന്…
മൂത്രമൊഴിക്കുന്നതിൽ ബുദ്ധിമുട്ട്, വേദന, പുകച്ചില്‍ എന്നിവയാണ് മറ്റൊരു ലക്ഷണം.
നാല്…
വാരിയെല്ലുകള്‍ക്ക് താഴെ വൃക്കകള്‍ സ്ഥിതി ചെയ്യുന്ന ഇടത്ത് തോന്നുന്ന അതിശക്തമായതും കുത്തിക്കൊള്ളുന്നതുമായ വേദന വൃക്കയിലെ കല്ലിന്റെ ഒരു പ്രധാന ലക്ഷണമാണ്.
അഞ്ച്…
വൃക്കയിലെ കല്ലുകൾ മൂത്രത്തിൽ ദുർഗന്ധം വമിക്കുകയും ചെയ്യും. മൂത്രനാളിയിലെ ബാക്ടീരിയയുടെ സാന്നിധ്യത്തിന്റെ ഫലമായി ഇത് സംഭവിക്കാം.
ആറ്…
അടിവയറ്റില്‍ തോന്നുന്ന വേദനയും മൂത്രത്തിലെ കല്ലിന്റെ ലക്ഷണമാണ്.
ഏഴ്…
കടുത്ത പനിയും വിറയിലും ഛർദ്ദിയും പല രോഗങ്ങളുടെ ഭാഗമായും ഉണ്ടാകാമെങ്കിലും അതും ഈ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ ക്ഷീണം, ഉറക്കമില്ലായ്മ എന്നിവയും ഉണ്ടാകാം.
എട്ട്…
കാലുകളിൽ വീക്കം, നിൽക്കാനോ ഇരിക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയും ലക്ഷണങ്ങളാണ്.
ഒമ്പത്…
ശരിയായി ശ്വസിക്കാൻ കഴിയാതെ വരുന്നതും ഒരു ലക്ഷണമാകാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം