കൊച്ചി: പ്രഥമ ഭാരത് മോട്ടോജിപിയുടെ പശ്ചാത്തലത്തില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) ഹോണ്ട ഹോര്‍നെറ്റ് 2.0, ഡിയോ 125 എന്നിവയുടെ 2023 റെപ്സോള്‍ പതിപ്പുകള്‍ പുറത്തിറക്കി. രാജ്യത്തുടനീളമുള്ള എല്ലാ ഹോണ്ട റെഡ് വിങ് ഡീലര്‍ഷിപ്പുകളിലും പുതിയ ലിമിറ്റഡ് എഡിഷന് റെപ്സോള്‍ മോഡലുകള്‍ ലഭ്യമാകും. രണ്ട് മോഡലുകള്‍ക്കും പ്രത്യേക 10 വര്‍ഷത്തെ വാറന്റി പാക്കേജും ഹോണ്ട വാഗ്ദാനം ചെയ്യുന്നു. ഹോണ്ട ഡിയോ 125 റെപ്സോള്‍ എഡിഷന് 92,300 രൂപയും, ഹോണ്ട ഹോര്‍നെറ്റ് 2.0 റെപ്സോള്‍ എഡിഷന് 1,40,000 രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില.
റോസ് വൈറ്റ്, വൈബ്രന്റ് ഓറഞ്ച് നിറങ്ങളിലാണ് പുതിയ ഹോണ്ട ഡിയോ 125 റെപ്സോള്‍ എഡിഷന് വരുന്നത്. എല്‍ഇഡി ഹെഡ്ലാമ്പ്, ബ്ലാക്ക്ഡ്-ഔട്ട് ഡ്യുവല്‍ ടിപ്പ് മഫു, സ്പ്ലിറ്റ് ഗ്രാബ് റെയിലോടുകൂടിയ മോഡേണ്‍ ടെയില്‍ ലാമ്പ്, ഓറഞ്ച് അലോയ് വീലുകള്‍ക്കൊപ്പം വേവ് ഡിസ്ക് ബ്രേക്ക്, ഹോണ്ടയുടെ സ്മാര്‍ട്ട് കീ, സമ്പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഈക്വലൈസറോടു കൂടിയ കോമ്പിബ്രേക്ക് സിസ്റ്റം (സിബിഎസ്), ടെലിസ്കോപ്പിക് സസ്പെന്‍ഷനോടുകൂടിയ 12 ഇഞ്ച് ഫ്രണ്ട് വീല്‍, മൂന്ന് ഘട്ടങ്ങളിലായി ക്രമീകരിക്കാവുന്ന റിയര്‍ സസ്പെന്ഷന് എന്നീ ഫീച്ചറുകളും പുതിയ എഡിഷനിലുണ്ട്. 123.92 സിസി, 4 സ്ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ ബിഎസ്5 ഒബിഡി2 അനുസൃത പിജിഎം-എഫ്ഐ എഞ്ചിനാണ് ഡിയോ 125 റെപ്സോള്‍ എഡിഷന് കരുത്ത് നല്‍കുന്നത്.
റോസ് വൈറ്റ്, വൈബ്രന്റ് ഓറഞ്ച് എന്നീ നിറങ്ങളിലാണ് ഹോര്‍നെറ്റ് 2.0 ലെപ്സോള് എഡിഷനും എത്തുന്നത്. സമ്പൂര്‍ണ എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം, സ്പ്ലിറ്റ് സീറ്റ്, കീ ഓണ്‍ ടാങ്ക്, ഫുള്ളി ഡിജിറ്റല്‍ ലിക്വിഡ് ക്രിസ്റ്റല്‍ ഇന്‍സ്ട്രുമെന്റ്, അഞ്ച് ഘട്ടങ്ങളിലായി ഇഷ്ടാനുസൃതമാക്കാവുന്ന ബ്രൈറ്റ്നെസ്, പുതിയ അസിസ്റ്റ് സ്ലിപ്പര്‍ ക്ലച്ച്, ഡ്യുവല്‍ പെറ്റല്‍ ഡിസ്ക് ബ്രേക്കുകള്‍, മോണോ ഷോക്ക് റിയര്‍ സസ്പെന്ഷന് എന്നിവയാണ് മറ്റു സവിശേഷതകള്‍. ശക്തമായ 184.40സിസി, 4 സ്ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ ബിഎസ്6 ഒബിഡി2 അനുസൃത പിജിഎം-എഫ്ഐ എഞ്ചിനാണ് ഹോണ്ട ഹോര്‍നെറ്റ് 2.0 റെപ്സോള്‍ എഡിഷന്.
ആദ്യമായി മോട്ടോജിപി ഇന്ത്യയില്‍ അരങ്ങേറുമ്പോള്‍ ഇന്ത്യന്‍ റേസിങ് ആരാധകര്‍ക്കിടയില്‍ വളരെയധികം ആവേശമുണ്ട്. ഈ ആവേശം വര്‍ധിപ്പിക്കാനാണ് ഞങ്ങള്‍ ഹോര്‍നെറ്റ് 2.0, ഡിയോ 125 എന്നിവയുടെ 2023 റെപ്സോള്‍ പതിപ്പുകള്‍ പുറത്തിറക്കുന്നതെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും, പ്രസിഡന്റും, സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു. വരാനിരിക്കുന്ന ഭാരത് ഗ്രാന്‍ഡ്പ്രീ മികച്ച വിജയമായിരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
read also…..ആക്സിസ് ബാങ്ക് എംഎസ്എംഇകള്‍ക്കായുള്ള നിയോ ഫോര്‍ ബിസിനസ് അവതരിപ്പിച്ചു
ഈ ലിമിറ്റഡ് എഡിഷന് പതിപ്പുകള്‍ പുറത്തിറക്കിയതിലൂടെ, ഇന്ത്യയിലെ മോട്ടോജിപി ആരാധകര്‍ക്കായി ഇന്ത്യന്‍ റോഡുകളില്‍ ഹോണ്ടയുടെ റേസിങ് ഡിഎന്‍എ രൂപാന്തരപ്പെടുത്തുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം