ന്യൂഡൽഹി: ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാകുന്നു. കാനഡ നയതന്ത്രജ്ഞരുടെ എണ്ണം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. ഇന്ത്യൻ കാര്യങ്ങളിൽ കനേഡിയൻ നയതന്ത്രജ്ഞർ ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചത്.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യ കാനഡയിലെ വീസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു.
കാനഡയിലുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണത്തേക്കാൾ വലുതാണ് ഇന്ത്യയിലുള്ള കനേഡിയൻ നയതന്ത്ര സാന്നിധ്യം. ഇത് കുറയ്ക്കേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
നയതന്ത്രജ്ഞരുടെ എണ്ണത്തിൽ തുല്യത വേണമെന്ന് ഞങ്ങൾ കനേഡിയൻ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. അവരുടെ എണ്ണം കാനഡയിൽ ഞങ്ങളേക്കാൾ വളരെ കൂടുതലാണ്. എണ്ണം കുറയ്ക്കാൻ അവർ തയാറാകുമെന്ന് കരുതുന്നു. – ബാഗ്ചി പറഞ്ഞു. ആഭ്യന്തര കാര്യങ്ങളിലുള്ള കനേഡിയൻ നയതന്ത്ര ഇടപെടലും ഒരു ഘടകമാണെന്നു വക്താവ് കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ നയതന്ത്രജ്ഞരുടെ എണ്ണം ക്രമീകരിക്കുമെന്ന് കാനഡയിലെ ഹൈക്കമ്മിഷൻ നേരത്തെ അറിയിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി ഉയർന്നതിനാലാണ് ഇതെന്നും അവർ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















