അഗര്‍ത്തല: ഓടുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ വാതില്‍ തുറക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ അഗര്‍ത്തലയിലെ ജിരാനിയ സ്വദേശി ബിശ്വജിത് ദേബ്‌നാഥ് (41) നെയാണ് ത്രിപുര പോലീസ് അറസ്റ്റ് ചെയ്തത്.
ഗുവാഹത്തിയില്‍ നിന്ന് വരികയായിരുന്ന ഇൻഡിഗോ വിമാനം ലാൻഡിംഗിന് തയ്യാറെടുക്കവെയാണ് ഇയാള്‍ മുൻവശത്തെ ഡോര്‍ തുറക്കാൻ ശ്രമിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം.ഹൈദരാബാദില്‍ നിന്ന് ഗുവാഹത്തി വഴി അഗര്‍ത്തലയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ 6E457 വിമാനത്തില്‍ സീറ്റ് നമ്പര്‍ 1 ഡിയിലെ യാത്രക്കാരനായിരുന്നു ബിശ്വജിത്. വിമാനം ലാൻഡിംഗിന് തയ്യാറെടുക്കുമ്പോള്‍ ഇയാള്‍ പെട്ടെന്ന് വാതിലിനടുത്തേക്ക് ഓടിച്ചെന്ന് വാതില്‍ തുറക്കാൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ ജീവനക്കാര്‍ ഇയാളെ തടഞ്ഞു. ഇതോടെ ഇയാള്‍ ക്ഷുഭിതനാവുകയും വാതിലിന്റെ ഹാൻഡിലില്‍ ബലം പ്രയോഗിച്ച് തുറക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് കീഴ്‍പ്പെടുത്തി.
read also……കനേഡിയൻ പൗരന്മാർക്ക് തല്‍ക്കാലത്തേക്ക് വിസയില്ല; സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം
വിമാനത്തിനുള്ളില്‍ വെച്ച് ഇയാള്‍ക്ക് ശക്തമായ മര്‍ദനമേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ വിമാനം ലാൻഡ് ചെയ്ത ശേഹം സിഐഎസ്‌എഫിന് കൈമാറുകയായിരുന്നു. പിന്നീട് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ബിശ്വജിത് മയക്കുമരുന്നിന് അടിമയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.വിമാനത്തിനുള്ളിലെ സംഘര്‍ഷത്തിനിടെ ക്രൂ ടീം ലീഡര്‍ ചന്ദ്രിമ ചക്രവര്‍ത്തിക്കും കൂട്ടാളി മനീഷ് ജിൻഡാലിനും പരിക്കേറ്റതായും പോലീസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















