മനാമ: ബഹ്റൈനില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ പല ഇന്ത്യന്‍ അധ്യാപകരും അയോഗ്യരാണെന്ന് കണ്ടെത്തല്‍. ഇന്ത്യയില്‍ നിന്ന് ബിഎഡ് പഠനം പൂര്‍ത്തിയാക്കി ബഹ്റൈനില്‍ ജോലി ചെയ്യുന്നവരുടെ ഉള്‍പ്പെടെ സര്‍ട്ടിഫിക്കറ്റുകളാണ് മന്ത്രാലയത്തിന്റെ പരിശോധനയില്‍ അയോഗ്യമാണെന്ന് കണ്ടെത്തിയത്.
ബിരുദവും ബിരുദാനന്തര ബിരുദവും ബിഎഡ് കോഴ്സും പൂർത്തിയാക്കിയ പല അധ്യാപകരുടെയും സർട്ടിഫിക്കറ്റുകൾ മന്ത്രാലയത്തിന്റെ പരിശോധനയിൽ അയോഗ്യമാണെന്ന് കണ്ടെത്തുകയായിരുന്നു.
ക്വാഡ്രാബേ എന്ന അന്താരാഷ്ട്ര ഏജന്‍സിയാണ് ബഹ്റൈന്‍ മന്ത്രാലയത്തിന് വേണ്ടി സര്‍ട്ടിഫിക്കറ്റ് പരിശോധനകള്‍ നടത്തുന്നത്. ക്വാഡ്രാബേയിൽ സ്വന്തം ചെലവിൽ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്ത് ഇതിന്റെ ഫലം സ്കൂളുകൾ ഉറപ്പാക്കണമെന്ന നിബന്ധന എല്ലാ സ്കൂളുകളും നടപ്പാക്കാൻ തുടങ്ങിയതോടെ അധ്യാപകർ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാൻ സ്കൂൾ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
ഇതിന് പിന്നാലെ ഭൂരിഭാഗം അധ്യാപകരും തങ്ങളുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ക്വാഡ്രാബേയിൽ അപ്ലോഡ് ചെയ്തിരുന്നു. എന്നാല്‍ പല അധ്യാപകരുടെയും സർട്ടിഫിക്കറ്റ് പരിശോധനാ ഫലം നെഗറ്റീവാകുകയായിരുന്നു.
ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്ന് ബിഎഡ് കോഴ്സുകള്‍ പൂര്‍ത്തിയാക്കി ബഹ്റൈനിലെ സ്കൂളുകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലിക്ക് ചേര്‍ന്നവരുടെ വരെ സര്‍ട്ടിഫിക്കറ്റുകള്‍ അയോഗ്യമാണെന്നാണ് കണ്ടെത്തിയത്. അതേസമയം ജോലിയില്‍ പ്രവേശിച്ച ചില അധ്യാപകരെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തു.
നേരത്തെ അംഗീകാരം ഉണ്ടായിരുന്ന പല സർവകലാശാലകൾക്കും ഇപ്പോൾ അംഗീകാരം നഷ്ടപ്പെട്ടതാണ് പല അധ്യാപകര്‍ക്കും തിരിച്ചടിയായത്. ഓരോ അധ്യാപകരും ഒരു സർട്ടിഫിക്കറ്റിന് 27 ദിനാർ വീതമാണ് പരിശോധനക്കായി നൽകേണ്ടത്.
രണ്ടോ മൂന്നോ ആഴ്ചയ്ക്ക് ശേഷം ക്വാഡ്രാബേ ഇതുമായി ബന്ധപ്പെട്ട ഫലം അറിയിക്കും. ഇന്ത്യയിലെ ചില യൂണിവേഴ്സിറ്റികളുടെ ബിഎഡ് കോഴ്സുകള്‍ പലതും രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെടാത്തതും പല അധ്യാപകര്‍ക്കും വിനയായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം