ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് നാളെ അങ്കമാലിയില്‍; ടിക്കറ്റുകള്‍ ഇന്നു കൂടി ലഭ്യമാകും

കൊച്ചി: പ്രശസ്ത തെന്നിന്ത്യന്‍ പിന്നണി ഗായകന്‍ കാര്‍ത്തിക് നയിക്കുന്ന ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് നാളെ (23.09.2023) അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. വൈകുന്നേരം ആറുമണി മുതലാണ് തത്സമയ പരിപാടി നടക്കുക. കാര്‍ത്തിക്കിന്റെ ദക്ഷിണേന്ത്യന്‍ പര്യടനത്തിന്റെ ഭാഗമാണ് കൊച്ചിയിലെ ലൈവ്. ഇതാദ്യമായാണ് കേരളത്തില്‍ കാര്‍ത്തിക്കിന്റെ പബ്ലിക് പ്രോഗ്രാം നടക്കുന്നത്. ഫൈഡറല്‍ ബാങ്ക് സംഘടിപ്പിക്കുന്ന പരിപാടി ഒരുക്കുന്നത് ക്ലിയോനെറ്റ് ഇവന്റ്‌സ് ആണ്.

കാര്‍ത്തിക്കിന്റെ ഗാനങ്ങളെ ഇഷ്ടപ്പെടുന്ന വലിയ സമൂഹം പരിപാടിക്കായി കാത്തിരിക്കുന്നുണ്ട്. യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആവേശത്തിലാഴ്ത്താന്‍ സാധിക്കുന്ന പ്രകടനമായിരിക്കും കാര്‍ത്തിക്കിന്റേതെന്ന് ഫെഡറല്‍ ബാങ്ക്  ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ എം വി എസ് മൂര്‍ത്തി പറഞ്ഞു. മികച്ച ജന പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും ബുക്ക്‌മൈഷോ വഴി ടിക്കറ്റ് വില്‍പനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ക്ലിയോനെറ്റ് ഇവന്റ്‌സ് ഡയറക്ടര്‍മാരായ ബൈജു പോള്‍, അനീഷ് പോള്‍ എന്നിവര്‍ പറഞ്ഞു.  പരിപാടി നടക്കുന്ന വേദിക്ക് സമീപത്തായി ടിക്കറ്റുകൾ ലഭ്യമാകും.

ബൈന്തൂർ നിയമസഭ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ വാങ്ങി വഞ്ചിച്ചെന്ന കേസ്; ഹാലസ്വാമി മഹാസ്ഥാന മഠത്തിൽ നിന്ന് 56 ലക്ഷം രൂപ പിടിച്ചെടുത്തു ക്രൈം ബ്രാഞ്ച്

പിന്നണി ഗായകനും സംഗീതസംവിധായകനുമായ കാര്‍ത്തിക് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒഡിയ, ബംഗാളി, മറാത്തി, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ആറായിരത്തിലധികം ഗാനങ്ങള്‍ക്ക് തന്റെ ശ്രുതിമധുരമായ ശബ്ദം നല്‍കിയിട്ടുണ്ട്. ഹൈദരാബാദ്, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലും കാര്‍ത്തിക്കിന്റെ ലൈവ് പെര്‍ഫോമന്‍സ് നടക്കും

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം