ന്യൂയോര്‍ക്ക്: നടുവേദനയ്ക്ക് ചികിത്സ തേടിയ സ്ത്രീ ശ്വാസകോശം ചുരുങ്ങി മരിച്ചു. ലൈസന്‍സില്ലാത്ത ചികിത്സകനില്‍ നിന്ന് അക്യുപങ്ചര്‍ ചികിത്സയാണ് സ്വീകരിച്ചത്.
നിരവധി തവണ അക്യുപങ്ചര്‍ ചെയ്ത അനുഭവത്തിലാണ് ഇവര്‍ യോങ് ഡേ ലിന് എന്ന ചികിത്സകന്റെ അടുത്തെത്തിയത്. കഴിഞ്ഞ വര്‍ഷം മെയ് 18 നും ഒക്ടോബര്‍ 28 നും ഇടയില്‍ നിരവധി തവണ ഇവര്‍ അക്യുപങ്ചറിസ്ററ് യോങ് ഡി ലിനില്‍ നിന്ന് ചികിത്സ തേടിയിരുന്നു.
ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ യുവതി റോഡില്‍ ബോധം കെട്ട് വീഴുകയായിരുന്നു. നാട്ടുകാര്‍ ഇവരെ ആശുപത്രിയിലെത്തിച്ചു. ശ്വാസകോശം ചുരുങ്ങി വായു കയറാനാവാത്ത അവസ്ഥയിലായിരുന്നു യുവതിയുടെ അവസ്ഥയെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
also read.. വയനാട് കൽപ്പറ്റയിൽ സ്വന്തം വീട്ടിലേക്ക് പോയ അമ്മയെയും അഞ്ച് മക്കളെയും കാണ്മാനില്ല, നാല് ദിവസമായിട്ടും വിവരമില്ല
ലൈസന്‍സ് ഇല്ലാതെ ചികിത്സ നടത്തിയ പരമ്പരാഗത ചികിത്സകനെതിരെ കേസ് എടുത്തു. കുറഞ്ഞത് 25 വര്‍ഷം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
|