ന്യൂയോര്‍ക്ക്: പഴച്ചാറുകള്‍ അടങ്ങിയ റിഫ്രഷര്‍ ഡ്രിങ്ക്സ് എന്ന പേരില്‍ സ്ററാര്ബക്ക്സ് വില്‍ക്കുന്ന പാനീയങ്ങളില്‍ പേരിനു പോലും പഴച്ചാറില്ലെന്ന് പരാതി. ഈ വിഷയത്തില്‍ സ്ററാര്ബക്സിനെതിരെ അന്വേഷണം നടത്താനും ഉത്തരവായി.
ന്യൂയോര്‍ക്കിലെ ഫെഡറല്‍ ജഡ്ജിന്റേതാണ് ഉത്തരവ്. ഹര്‍ജികള്‍ തള്ളണമെന്ന സ്ററാര്ബകക്ക്സിന്റെ അപേക്ഷ കോടതി നിരാകരിച്ചു. 11 പരാതികളാണ് കോടതിയുടെ പരിഗണനയ്ക്കു വന്നത്.
ജ്യൂസിന്റെ നിലവാരമില്ലായ്മയും പഴച്ചാറിന്റെ അഭാവവുമാണ് എല്ലാ പരാതികളിലും ചൂണ്ടിക്കാണിച്ചിരുന്നത്. മാംഗോ ~ ഡ്രാഗണ്‍ ഫ്രൂട്ട്, മാംഗോ ~ ഡ്രാഗണ്‍ ഫ്രൂട്ട് ലെമണേഡ്, പൈനാപ്പിള്‍ ~ പാഷന് ഫ്രൂട്ട്, പൈനാപ്പിള്‍ ~ പാഷന് ഫ്രൂട്ട് ~ ലെമണേഡ്, സ്ട്രോബെറി ~ അകായ്, സ്ട്രോബെറി ~ അകായ് ~ ലെമണേഡ് തുടങ്ങിയ പാനീയങ്ങളെക്കുറിച്ചാണ് പരാതി ഉയര്‍ന്നത്. സ്ററാര്‍ ബക്സിന്റെ പ്രധാന ഇനങ്ങളായ ഇവയില്‍ മാങ്ങ, പാഷന് ഫ്രൂട്ട്, അകായ് തുടങ്ങിയ പഴങ്ങളില്ലെന്നാണ് പരാതി.
also read.. പിക്കപ് ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് 2 പേർക്കു പരുക്ക്
സ്ററാര്ബക്സിന്റെ നിരവധി ഔട്ട്ലെറ്റുകള് സന്ദര്‍ശിച്ചതിന് ശേഷമാണ് പരാതിക്കാര്‍ കോടതിയെ സമീപിച്ചത്. മെനുവില്‍ നിന്ന് ഈ ഇനങ്ങള്‍ നീക്കി ഉപഭോക്താകള്‍ക്ക് അഞ്ച് മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
|