അമൃത്സർ: ബിജെപി മുൻ എംഎൽഎ അരുൺ നാരംഗ് ആം ആദ്മി പാർട്ടിയിൽ ചേർന്നു. പഞ്ചാബിലെ അബോഹർ മണ്ഡലത്തിലെ മുൻ എംഎൽഎ ആയിരുന്നു അരുൺ നാരംഗ്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ആണ് നാരംഗിന് ആം ആദ്മി പാർട്ടിയിൽ അംഗത്വം നൽകിയത്. നരംഗിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത ശേഷം, പഞ്ചാബിൽ എഎപി കുടുംബം വളരുകയാണെന്ന് മാൻ പറഞ്ഞു.
നാരംഗ് എഎപിയിൽ എത്തുന്നത് അബോഹറിലും പരിസര പ്രദേശങ്ങളിലും പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2017 നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി സുനിൽ ജാഖറിനെ പരാജയപ്പെടുത്തിയാണ് അബോഹർ നിയമസഭാ സീറ്റിൽ നിന്ന് നാരംഗ് തെരഞ്ഞെടുക്കപ്പെട്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















