രൂപഭാവ വൈവിധ്യങ്ങളാല്‍ അരങ്ങു തകര്‍ക്കുകയാണ് ഇലക്ട്രിക് വാഹനനിര്‍മ്മാണ കമ്പനികള്‍. സ്‌കൂട്ടര്‍ വിപണിയില്‍ പുതിയ മോഡലുമായി ഹോണ്ട രംഗത്തെത്തിയിരിക്കുന്നു. സ്യൂട്ട്കേസ് പോലെ കൈയില്‍ കൊണ്ടുനടക്കാന്‍ കഴിയുന്നവിധത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ചെറു യാത്രകള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന തരത്തിലാണ് നിര്‍മാണം.
ചൈനയിലെ മോട്ടോകോംപാക്ടോ എന്ന സ്‌കൂട്ടറിനെ ഓര്‍മ്മിക്കുന്ന വിധമാണ് ഹോണ്ടയുടെ കുഞ്ഞന്‍ ഇ-സ്‌കൂട്ടറും എത്തുന്നത്. മെട്രോ സിറ്റികളിലെ പരമാവധി 24 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ശേഷിയുണ്ട് ഈ ഇത്തിരികുഞ്ഞന്. ഒറ്റത്തവണ ചാര്‍ജില്‍ 19 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും.
110 വാട്ട് ഔട്ട്പുട്ട് ഉപയോഗിച്ച് 3.5 മണിക്കൂറിനുള്ളില്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാം. മുന്‍വീലാണ് സ്‌കൂട്ടറിന്റെ കരുത്ത്. 18 കിലോഗ്രാം
ഭാരമുള്ള സ്‌കൂട്ടര്‍ പൂര്‍ണമായി മടക്കിയാല്‍ 100 എംഎം ആകും വലുപ്പം. വിദേശ വിപണികളില്‍ ഏറെ പ്രായോഗികമായ വിധത്തിലുള്ള മോഡല്‍ ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലും എത്തുമോ എന്നകാര്യത്തില്‍ ഉറപ്പില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം