ആലപ്പുഴ: മാന്നാറില്‍ വീണ്ടും തെരുനായ ആക്രമണം. ഇന്ന് തെരുനായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടംപേരൂര്‍ വേലം പറമ്പില്‍ സുരേഷ്‌കുമാര്‍(53) കുട്ടംപേരൂര്‍ വൈഷ്ണവം വീട്ടില്‍ വിഷ്ണു ദേവ്(27), കുട്ടംപേരൂര്‍ മണലില്‍ തറയില്‍ ദാമോദരന്‍ (73) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെയാണ് സംഭവം. കുട്ടംപേരൂര്‍ ചാങ്ങയില്‍ ജംഗ്ഷനില്‍ പ്രഭാതസവാരിക്ക് ഇറങ്ങിയവരെയാണ് തെരുവ് നായ്‌ക്കള്‍ കടിച്ചത്. മുറിവ് ഗുരുതരമായതിനാൽ പരിക്കേറ്റവര്‍ വണ്ടാനം മെഡിക്കൽ ആശുപത്രിയിൽ ചികിത്സ തേടി. മൂവര്‍ക്കും കൈയിലും കാലിലും കഴുത്തിലും കടിയേറ്റു.
മാന്നാർ ഗ്രാമപഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ ഭീതിയിലാണ്. സംഭവത്തിൽ പരാതി നൽകിയെങ്കിലും അധികൃതർ നടപടിയെടുക്കില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















