തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് മലയാളിയായ കീർത്തി സുരേഷ്. നിരന്തരം ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിക്കുന്ന നായിക കൂടിയാണ് കീർത്തി. കീർത്തിയുടെ വിവാഹം സംബന്ധിച്ച ഗോസിപ്പുകളാണ് കഴിഞ്ഞ കുറച്ചുനാളുകളായി തെന്നിന്ത്യൻ സിനിമാ ലോകത്ത് സംസാരവിഷയം.
കഴിഞ്ഞ ദിവസങ്ങളിൽ അത്തരത്തില്‍ പ്രചരിച്ച വലിയ ഗോസിപ്പുകളിലൊന്നായിരുന്നു സംഗീത സംവിധായകനായ അനിരുദ്ധും കീര്‍ത്തി സുരേഷും വിവാഹം കഴിക്കാന്‍ പോകുന്നുവെന്നത്. കീര്‍ത്തിയും അനിരുദ്ധും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്നും നേരത്തെ യും ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഈ വാര്‍ത്ത അധികം വൈകാതെ കെട്ടടങ്ങുകയുണ്ടായി. പിന്നീട് ഇപ്പോൾ ഈ ഗോസിപ്പ് വീണ്ടും തലപൊക്കിയിരിക്കുകയാണ്. ജവാൻ സിനിമയിലൂടെ അനിരുദ്ധ് ബോളിവുഡിലടക്കം തിളങ്ങി നിൽക്കുന്ന സമയത്താണ് സോഷ്യൽ മീഡിയയിൽ വിവാഹ വാർത്ത വൈറലാകുന്നത്. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ ഒരു പ്രതികരണം നടത്താൻ അനിരുദ്ധ് തയാറായിട്ടില്ല.
എന്നാലിപ്പോൾ ഈ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് കീർത്തി സുരേഷ്. താനും അനിരുദ്ധും വിവാഹിതരാവുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ സത്യമല്ലെന്ന് നടി വ്യക്തമാക്കി. അനിരുദ്ധ് തന്റെ നല്ല സുഹൃത്ത് മാത്രമാണെന്നും കീർത്തി സുരേഷ് പറഞ്ഞു. വിവാഹം എപ്പോഴായിരിക്കും എന്ന ചോദ്യത്തിന് അതു നടക്കേണ്ട സമയത്ത് നടക്കുമെന്നും കീർത്തി പറഞ്ഞു.
also read.. ഉയർന്ന രക്തസമ്മർദ്ദം; അറിയാം ശ്രദ്ധിക്കാതെ പോകുന്ന ഈ ലക്ഷണങ്ങളെ
നേരത്തേ കീർത്തിയുടെ അച്ഛൻ ജി. സുരേഷ് കുമാറും വാർത്തകൾ നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
മുമ്പും കീർത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ടു ചില വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ദുബായിലെ വ്യവസായിയായ ഒരു യുവാവുമായി നടി പ്രണയത്തിലാണെന്നും വിവാഹം വൈകാതെയുണ്ടാകുമെന്നുമായിരുന്നു ഗോസിപ്പുകള്‍.
എന്നാല്‍ സുഹൃത്തിനെ വിവാ ഹഗോസിപ്പിലേക്ക് വലിച്ചിഴക്കേണ്ടെന്നാണ് അന്ന് കീർത്തി പ്രതികരിച്ചത്. ഇത്തരം വാർത്തകൾ വിശ്വസിക്കരുതെന്ന് സുരേഷ് കുമാറും അന്ന് പ്രതികരിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം