തൃശൂര്‍: ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തിടെ മണ്ണെണ്ണ കുടിച്ച പൂര്‍ണ ഗര്‍ഭിണിയായ യുവതി ആശുപത്രിയില്‍. വഴക്കിനിടെ ഇവര്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിക്കുകയും ചെയ്തു. തമിഴ്നാട് സ്വദേശിയായ യുവതിയെയാണ് അവശ നിലയില്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. പഴഞ്ഞി ജെറുസലേമില്‍ താമസിക്കുന്ന കുമലിയാര്‍ അരുണിന്റെ ഭാര്യ നദിയെ (27) ആണ് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. തെരുവ് സര്‍ക്കസുകാരായ യുവതിയും ഭര്‍ത്താവും അഞ്ചു ദിവസം മുമ്പാണ് പഴഞ്ഞിയില്‍ എത്തിയത്. പൂര്‍ണ ഗര്‍ഭിണിയായ യുവതി മണ്ണെണ്ണ ശരീരത്തിലൂടെ ഒഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ കുന്നംകുളം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഷംനാദ്, വിജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
also read.. ബസിലാണ് പോയത്, ഓട്ടോയിൽ പോകാൻ പൈസയില്ലായിരുന്നു; തുറന്ന് പറഞ്ഞ് കനി
യുവതിയുടെ ആരോഗ്യനില വഷളായതോടെ തുടര്‍ ചികിത്സയ്ക്കായി പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭര്‍ത്താവുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് യുവതി സ്വയം ശരീരത്തിലൂടെ മണ്ണെണ്ണ ഒഴിക്കുകയും കുടിക്കുകയും ചെയ്തതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം