കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ മർദിച്ചെന്ന സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി.ആർ.അരവിന്ദാക്ഷന്റെ പരാതിയില്‍, ഇഡി ഓഫിസില്‍ പൊലീസ് പരിശോധന നടത്തുന്നു. എറണാകുളം സെൻട്രൽ പൊലീസ് സംഘമാണ് ഇ ഡി ഓഫിസിൽ പരിശോധന നടത്തുന്നത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിനിടെ കള്ളമൊഴി നൽകുന്നതിന് വേണ്ടി ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചുവെന്നാണ് പരാതി. തൃശൂർ മെഡിക്കൽ കോളേജിൽ അരവിന്ദാക്ഷൻ ചികിത്സ തേടിയിരുന്നു. ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ മർദിച്ചെന്ന് ആരോപിച്ചാണ് ചികിത്സ തേടിയത്.
തുടർന്ന് പൊലീസിൽ പരാതിയും നൽകിയിരുന്നു. ചികിത്സ തേടിയതിന്റെ രേഖകളടക്കം പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. കളള മൊഴി നൽകാൻ മര്‍ദ്ദിച്ചുവെന്നാണ് കൊച്ചി സിറ്റി പൊലീസിന് നൽകിയ പരാതിയിലുള്ളത്. എന്നാൽ, ചോദ്യം ചെയ്യൽ കഴിഞ്ഞ് അരവിന്ദാക്ഷൻ ചിരിച്ചു കൊണ്ടാണു മടങ്ങിയതെന്നാണ് ഇഡി ഉദ്യോഗസ്ഥരുടെ പ്രതികരണം.
സെൻട്രൽ പൊലീസാണ് പ്രാഥമിക പരിശോധന നടത്തുന്നത്. എഫ്ഐആര്‍ രജിസ്റ്റർ ചെയ്ത് കേസെടുത്തേക്കുമെന്നാണ് സൂചന. നേരത്തെ സ്വര്‍ണ്ണക്കടത്ത് കേസിലും സമാനമായ രീതിയിൽ പൊലീസ് ഇഡി ഉദ്യോഗസ്ഥക്കെതിരെ കേസെടുത്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















