യുണൈറ്റഡ് നേഷൻസ്: കാലത്തിനനുസരിച്ച് ഐക്യ രാഷ്ട്രസഭ രക്ഷാസമിതി പരിഷ്കരിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. 1945ലെ രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങൾക്കനുസരിച്ചുള്ളതാണ് നിലവിലെ 15 അംഗ രക്ഷാസമിതിയെന്ന് അദ്ദേഹം പറഞ്ഞു. യുഎൻ പൊതുസഭയുടെ 78-ാമത് സെഷനിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Also read : വനിത സംവരണം രാജീവ് ഗാന്ധിയുടെ സ്വപ്നമെന്ന് സോണിയ ഗാന്ധി
നമ്മുടെ ലോകം അനിയന്ത്രിതമായി മാറിക്കൊണ്ടിരിക്കുകയാണ്. കാലാവസ്ഥ പ്രതിസന്ധി, വിനാശകരമായ സാങ്കേതിക വിദ്യകൾ തുടങ്ങിയ നിരവധി ഭീഷണികളാണ് ലോകം നേരിടുന്നത്. രാഷ്ട്രീയ സംഘർഷങ്ങൾ വർധിച്ചുവരുന്നു. ഇത്തരം വെല്ലുവിളികളെ ഒരുമിച്ച് നേരിടാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബഹുധ്രുവ ലോകത്തിൽ കുടുതൽ ശക്തവും ഫലപ്രദവുമായ ബഹുമുഖ സ്ഥാപനങ്ങൾ ആവശ്യമാണെന്നും ഗുട്ടെറസ് കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം