കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയ വനിതാ സംവരണ ബില്‍ തങ്ങളുടേതെന്ന അവകാശവാദവുമായി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. വനിതാ സംവരണ ബിൽ കോൺഗ്രസിന്റേതാണ്. പാർലമെന്‍റിലേക്ക് എത്തുന്നതിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടാണ് സോണിയഗാന്ധിയുടെ പ്രതികരണം ഉണ്ടായത്
ബില്ലിനെ കുറിച്ചുള്ള ചോദ്യത്തിന് വനിതാ സംവരണ ബില്‍ ഞങ്ങളുടേതെന്നായിരുന്നു സോണിയ ഗാന്ധിയുടെ മറുപടി. കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയ വനിതാസംവരണ ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും.
ലോക്സഭയിലും നിയമസഭകളിലും വനിതകൾക്ക് മൂന്നിലൊന്നു സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്‍ ലോക്സഭയിലേക്ക്. ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗം ഇന്നലെ അംഗീകാരം നൽകി.
2010 മാർച്ചിൽ രാജ്യസഭ ബിൽ പാസാക്കിയിരുന്നു. വനിതാ സംവരണ ബില്ലിന് അംഗീകാരം നൽകിയതിനെ കോൺഗ്രസ് സ്വാഗതം ചെയ്തു. ദീർഘകാലമായി കോൺഗ്രസ് ഉന്നയിച്ചു കൊണ്ടിരുന്ന ആവശ്യമായിരുന്നു വനിതാ സംവരണ ബില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് സോഷ്യൽമീഡിയയിൽ കുറിച്ചു.
പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നു സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ഇന്ത്യൻ പാർലമെന്റിന്റെ 75 വർഷത്തെ യാത്രയെക്കുറിച്ചുള്ള ചർച്ചയോടെയാണ് അഞ്ച് ദിവസത്തെ സമ്മേളനം ആരംഭിച്ചത്. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ചരിത്രപരമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം