ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് രാജ്യത്ത് ഒന്നിലധികം പുതിയ മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ബജാജ് ഓട്ടോ അടുത്തിടെ രണ്ട് സുപ്രധാന മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിച്ചു. പുതിയ ട്രയംഫ് സ്പീഡ് 400 , പുതിയ കെടിഎം 390 ഡ്യൂക്ക് എന്നിവ. ബജാജ്-ട്രയംഫ് പങ്കാളിത്തത്തില്‍ നിന്നുള്ള ആദ്യ ഉല്‍പ്പന്നമായ ട്രയംഫ് സ്പീഡ് 400ന് വാങ്ങുന്നവരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ആദ്യത്തെ 10,000 യൂണിറ്റുകള്‍ ബുക്ക് ചെയ്തു.
കമ്പനി പുതിയ 100 സിസി സിഎന്‍ജി ബൈക്ക് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. സിഎന്‍ബിസി ടിവിയോട് സംസാരിക്കവെ ബജാജ് മേധാവി രാജീവ് ബജാജ് ഇക്കാര്യം വ്യക്തമാക്കി. സിഎന്‍ജി വാഹനങ്ങളുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) 18 ശതമാനമായി കുറയ്ക്കണമെന്ന് അദ്ദേഹം ധനമന്ത്രി നിര്‍മ്മല സീതാരാമനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എക്കാലത്തെയും വലിയ പള്‍സര്‍ ഈ സാമ്പത്തിക വര്‍ഷം എത്തുമെന്നും, പള്‍സര്‍ നിരയെ മികച്ചതാക്കിമാറ്റുമെന്നും കമ്പനി ലക്ഷ്യമിടുന്നു.
ആറ് സുപ്രധാന നവീകരണങ്ങളും, പുതിയ പള്‍സറുകളും അവതരിപ്പിക്കാനാണ് സാധ്യത. പള്‍സറുകളുടെ പുതിയ ശ്രേണി അവതരിപ്പിക്കുന്നതോടെ, ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടാനാണ് ബജാജ് ലക്ഷ്യമിടുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ എക്കാലത്തെയും വലിയ പള്‍സര്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 125-200 സിസി ശ്രേണിയിലെ മിഡ്-മാര്‍ക്കറ്റിലെ മൊത്തം വില്‍പ്പനയുടെ 30 ശതമാനവും നിലവില്‍ ബജാജിനാണ്. ഏകദേശം 1.7 ലക്ഷം രൂപ വിലയുള്ള പ്രീമിയം മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലും കമ്പനി അവസരങ്ങള്‍ തേടുന്നുണ്ട്.
ഇലക്ട്രിക് സ്‌കൂട്ടറായ ചേതക്കിനായി കമ്പനിക്ക് ആവേശകരമായ പദ്ധതികളുണ്ടെന്നും രാജീവ് ബജാജ് പറഞ്ഞു. ഉത്സവ സീസണിന് ശേഷം കൂടുതല്‍ ചേതക് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുമെന്ന് അദ്ദേഹം സ്ഥിരീകരിക്കുന്നു. ഉത്സവ സീസണില്‍ ഏകദേശം 10,000 ചേതക് യൂണിറ്റുകള്‍ നിര്‍മ്മിക്കാനാണ് ബജാജ് പദ്ധതിയിടുന്നത്. സാമ്പത്തിക വര്‍ഷാവസാനത്തോടെ ഉല്‍പ്പാദനശേഷി പ്രതിമാസം 15,000 – 20,000 യൂണിറ്റായി ഉയര്‍ത്തും.
പുതിയ പള്‍സറിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത് പുതിയ 400 സിസി എഞ്ചിനോടുകൂടിയ പുതിയ പള്‍സര്‍ RS400 അല്ലെങ്കില്‍ NS400 ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ പള്‍സറിന് ട്രയംഫിന്റെ സ്പീഡ് 400 അല്ലെങ്കില്‍ ഡോമിനാര്‍ 400 എന്നിവയുമായി പവര്‍ട്രെയിന്‍ പങ്കിടാനാണ് സാധ്യത എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം